വിജയുടെ ഭാവിയെക്കുറിച്ച് എന്തിനാ എന്നോട് ചോദിക്കുന്നേ, നേരിട്ട് പോയി തിരക്ക്; മാധ്യമങ്ങളോട് തട്ടിക്കയറി പിതാവ് ചന്ദ്രശേഖര്‍

നടന്‍ ദളപതി വിജയുടേതായി ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രങ്ങളാണ് ബീസ്റ്റും, വാരിസും. ഇരു ചിത്രങ്ങളും പ്രതീക്ഷിച്ച പ്രകടനം തിയേറ്ററില്‍ കാഴ്ച വെച്ചില്ല. ഇപ്പോഴിത നടന്‍ വിജയ്യെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ് വൈറലാകുന്നത്.

വിജയിയുടെ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്നെ എസ്. എ ചന്ദ്രശേഖര്‍ രോഷാകുലനാകുകയായിരുന്നു. തിരുവണ്ണാമല ജില്ലയിലെ അരാനിയിലെ ശ്രീ പുത്രകാമേശ്വര എന്ന ക്ഷേത്രത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എസ്.എ ചന്ദ്രശേഖര്‍ എത്തിയപ്പോഴാണ് വിജയിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ആരാഞ്ഞത്.

ദര്‍ശനം നടത്തിയതിന് ശേഷം ക്ഷേത്രത്തില്‍ നിന്ന് പുറത്തുവന്ന എസ്.എ ചന്ദ്രശേഖറിനോട് വിജയിയെ കുറിച്ച് ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തുനിഞ്ഞതും ഉടന്‍ തന്നെ അദ്ദേഹം ദേഷ്യപ്പെടുകയായിരുന്നു.

Read more

എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത്. വിജയ്യുടെ ഭാവിയെ കുറിച്ച് എന്നോട് ചോദിക്കരുത്. അതിനെ കുറിച്ച് വിജയ്യോട് ചോദിക്കൂ…. എന്നാണ് അദ്ദേഹം ദേഷ്യപ്പെട്ട് മറുപടി നല്‍കിയത്. നടന്‍ വിജയും അച്ഛനും തമ്മില്‍ കുറച്ച് നാളുകളായി തര്‍ക്കമുണ്ട്. വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അടക്കം അച്ഛനും മകനും പ്രശ്‌നമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.