ശരീരം ഒന്നു തുറന്നു കാട്ടിയെന്ന് വെച്ച് എനിക്കൊന്നും നഷ്ടപ്പെടാനില്ല, അഡല്‍ട്ട് ആപ്പുകളില്‍ ചിത്രങ്ങള്‍ വാങ്ങാന്‍ ആളുകളുള്ളപ്പോള്‍ എന്താണ് തെറ്റ്? ഗൗരി സിജി മാത്യൂസ്

നഴ്‌സിംഗ് മേഖലയില്‍ നിന്നാണ് മോഡലിങ് രംഗത്തേക്ക് ഗൗരി സിജി മാത്യൂസ് കടന്നുവരുന്നത്. ഇപ്പോഴിതാ ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കുന്നുവെന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വായടപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ഗൗരി.

‘സ്ത്രീ ശരീരം ഒളിച്ചുവെക്കേണ്ട ഒന്നല്ലെന്നും അഡല്‍ട്ട് ആപ്പുകളില്‍ തന്റെ ചിത്രങ്ങള്‍ വാങ്ങാന്‍ ആളുകളുള്ളപ്പോള്‍ അതില്‍ നിന്നും വരുമാനം കണ്ടെത്തുന്നതില്‍ എന്താണ് തെറ്റെന്നുമാണ് ഗൗരി ചോദിക്കുന്നത്.

ശരീരം ഒന്ന് തുറന്നുകാട്ടിയെന്ന് വെച്ച് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഗൗരി ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.’എന്റെ ശരീരത്തെക്കുറിച്ച് വളരെ ഏറെ ആത്മവിശ്വാസമുള്ള എനിക്ക് ശരീരത്തെ തുറന്നു കാട്ടുക എന്നത് വലിയൊരു ഇഷ്യു ആയിരുന്നില്ല. എന്നിരുന്നാലും ശരീരം കാണിക്കാന്‍ വേണ്ടി മാത്രം മോഡലിങ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ക്രിയേറ്റീവായി ശരീരം പ്രദര്‍ശിപ്പിക്കേണ്ടി വരുന്നുണ്ടെങ്കില്‍ അതിന് യാതൊരു മടിയും വിചാരിക്കേണ്ട കാര്യമില്ല’ ഗൗരി സിജി മാത്യൂസ് പറയുന്നു.

അഡല്‍ട്ട് ആപ്പുകളില്‍ ഞാന്‍ എടുക്കുന്ന ഷൂട്ടുകള്‍ വാങ്ങാന്‍ ആളുകളുള്ളപ്പോള്‍ അതില്‍ നിന്ന് എനിക്കൊരു വരുമാനം ലഭിക്കുന്നതില്‍ എന്താണ് തെറ്റ്? അതോടൊപ്പം തന്നെ ഞാന്‍ ഒരു ഭാര്യയാണ്, അമ്മയാണ്, മകളാണ്, സുഹൃത്താണ്. ഇതിനെല്ലാം എനിക്ക് സമയം കണ്ടെത്താനും ശ്രദ്ധ ചെലുത്താനും സാധിക്കുന്നുമുണ്ട്. ഫാമിലി എനിക്ക് നല്ല സപ്പോര്‍ട്ട് ആണ്. – ഗൗരി കൂട്ടിച്ചേര്‍ത്തു.

Latest Stories

മുംബൈയിൽ ഇംഗ്ലണ്ടിന്റെ ശവമടക്ക്; സ്റ്റൈലോടെ പരമ്പര തൂക്കി ഇന്ത്യ

റൊണാൾഡോ അന്ന് കാണിച്ചത് മോശമായ പ്രവർത്തി; തുറന്നടിച്ച് മുൻ സ്പാനിഷ് താരം

വാങ്കഡെയിൽ സിക്സർ മഴ; അഭിഷേക് ശർമ്മ വേറെ ലെവൽ; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 248 റൺസ് വിജയ ലക്ഷ്യം

സൂര്യൻ അസ്തമിച്ചു; വീണ്ടും നിരാശ സമ്മാനിച്ച് ഇന്ത്യൻ ക്യാപ്റ്റൻ; പുറത്താക്കണം എന്ന ആവശ്യം ശക്തം

ബോളർമാർ വരൂ, നിങ്ങൾക്ക് ഞാൻ കൈ നിറയെ സിക്‌സറുകൾ തരാം; വാങ്കഡെയിൽ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് സെഞ്ച്വറി

വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം വേണോ?; മാര്‍ഗം നിര്‍ദ്ദേശിച്ച് കെഎസ്ഇബി

ഒരു മാറ്റവുമില്ല, വീണ്ടും സഞ്ജു പുറത്ത്; ഇങ്ങനെ ആണെങ്കിൽ ബെഞ്ചിൽ ഇരിക്കട്ടെ എന്ന് ആരാധകർ

സുരേഷ് ഗോപി ജീര്‍ണ്ണ മനസിന് ഉടമ, കേരളം മുന്നിലായതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല: എംബി രാജേഷ്

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ ശ്രീതു അറസ്റ്റില്‍

സോണിയ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ബിഹാറിലെ അഭിഭാഷകന്‍; രാഷ്ട്രപതിയ്‌ക്കെതിരെ 'പാവം തളര്‍ന്നുപോയി' എന്ന പരാമര്‍ശത്തില്‍ നടപടി വേണമെന്ന് കോടതി മുമ്പാകെ ആവശ്യം