കാജലിനെ പിതാവിന്റെ നായികയാകുന്നതില്‍ നിന്ന് മാറ്റിയത് രാം ചരണിന്റെ നിര്‍ദേശപ്രകാരം; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

രാംചരണും ചിരഞ്ജീവിയുമൊന്നിച്ചെത്തുന്ന ആചാര്യയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെലുങ്ക് സിനിമാ ആരാധകര്‍. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ആചാര്യയില്‍ കാജല്‍ അഗര്‍വാളും പൂജ ഹെഗ്ഡെയുമായിരുന്നു നായികമാര്‍. ഇപ്പോള്‍ ഈ ചിത്രത്തില്‍ നിന്ന് കാജലിനെ ഒഴിവാക്കിയിട്ടുണ്ട്. ചിരഞ്ജീവിയുടെ നായികയായിട്ടായിരുന്ന കാജലിനെ പരിഗണിച്ചത്. നടനോടൊപ്പം ഒരും ഗാനരംഗവും ചിത്രീകരിച്ചിരുന്നു. സിനിമയില്‍ നിന്ന് നടിയെ ഒഴിവാക്കിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ആചാര്യയില്‍ നിന്ന് നടിയെ ഒഴിവാക്കിയ കാരണം വെളിപ്പെടുത്തി കൊണ്ട് സംവിധായകന്‍ കൊരട്ടാല ശിവ രംഗത്ത് എത്തിയിരുന്നു. കാജലിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് സിനിമയില്‍ നിന്ന് മാറ്റിയതെന്നാണ് സംവിധായകന്‍ പറഞ്ഞത്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ…’അല്പം തമാശ നിറഞ്ഞ കഥാപാത്രമായിരുന്നു കാജലിന്റേത്. എന്നാല്‍ ആ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് കാജലിനെ പോലെ താരമൂല്യമുള്ള ഒരാള്‍ക്കു അതുപോലൊരു വേഷം കൊടുത്താല്‍ അതു അവരോടു ചെയ്യുന്ന നീതികേടാവും. കാരണം വ്യക്തമാക്കിയപ്പോള്‍ കാജല്‍ സന്തോഷപൂര്‍വം പിന്മാറി എന്ന്’ കൊരട്ടാല ശിവ പറഞ്ഞു. ട്രെയിലറിലും കാജലിന്റെ ഭാഗങ്ങളില്ല രാം ചരണും പൂജയും മാത്രമാണുള്ളത്.

അതേസമയം കാജലിനെ സിനിമയില്‍ നിന്ന് മാറ്റാന്‍ കാരണം രാം ചരണ്‍ ആണെന്നാണുള്ള റിപ്പേര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നടിയുടെ റോളുകള്‍ ചിത്രത്തില്‍ നിന്ന് വെട്ടി കുറച്ചിരുന്നു. ആദ്യം തൃഷയെ ആയിരുന്നു ഈ കഥാപാത്രത്തിനായി പരിഗണിച്ചത്. നടിയും അവസാന നിമിഷം പിന്‍മാറി. പിന്നീടാണ് ഈ ഓഫര്‍ കാജലിലെ തേടി എത്തിയത്.

Latest Stories

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...