നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് . കഴിഞ്ഞ 13 വര്‍ഷമായി നടി ഒരു റിസോര്‍ട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണെന്നും വീട്ടുക്കാര്‍ സമ്മതം മൂളിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവര്‍ സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കള്‍ ആണെന്നും നാല് വര്‍ഷത്തിനുശേഷം വിവാഹമുണ്ടായേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറച്ചു നാളുകളായി കീര്‍ത്തിയുടെ വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. അടുത്തിടെ കീര്‍ത്തി ഉടന്‍ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയരംഗം വിട്ടേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം കീര്‍ത്തി സുരേഷിന്റെ വിവാഹത്തെപ്പറ്റി ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനൊപ്പം 29 കാരിയായ നടി വിവാഹിതയാകുമെന്നായിരുന്നു അന്ന് പ്രചരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും താരം തള്ളിക്കളഞ്ഞിരുന്നു.
അതു പോലെ വെറുമൊരു അഭ്യൂഹം മാത്രമാണോ ഇതെന്ന് ഉറപ്പിച്ചിട്ടില്ല. നടി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് ് ആരാധകര്‍.