എനിക്ക് ആത്മാഭിമാനമുണ്ട്, നാഗചൈതന്യയുടെ 200 കോടി ജീവനാംശം നിഷേധിച്ച് സാമന്ത?

തെലുങ്ക് താരദമ്പതിമാരായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നടിക്ക് വിവാഹമോചനശേഷം വലിയൊരു തുക ് ജീവനാംശമായി കിട്ടേണ്ടതുണ്ട്. എന്നാല്‍ ഇതിപ്പോള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ് സാമന്തയെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. നാഗചൈതന്യയുടെ പിതാവും സൂപ്പര്‍ താരവുമായ നാഗാര്‍ജുന വളരെ വൈകാരികമായിട്ടാണ് ഇതിനോട് പ്രതികരിച്ചത്.

നാലാം വിവാഹ വാര്‍ഷികത്തിന് ഇനി നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇരുവരും വിവാഹമോചന കാര്യം അറിയിച്ചത്. വിവാഹ വാര്‍ഷിക ദിനത്തില്‍ സാമന്ത ഇക്കാര്യം പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അതിന് മുമ്പേ തന്നെ അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ സാമന്ത തീരുമാനിക്കുകയായിരുന്നു. ദീര്‍ഘകാലമായുള്ള സൗഹൃദമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം എന്ന് സാമന്ത പറയുന്നു. ഈ സൗഹൃദം എന്നും നിലനില്‍ക്കും. പക്ഷേ രണ്ട് വഴികള്‍ തേടി ഞങ്ങള്‍ പോവുകയാണ്. സാമന്ത അറിയിച്ചു.

സാമന്ത അക്കിനേനി കുടുംബത്തില്‍ നിന്ന് വലിയൊരു തുക ജീവനാംശമായി ചോദിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ 50 കോടി രൂപയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം 200 കോടിയാണ് സാമന്ത ആവശ്യപ്പെട്ടിരുന്നതെന്നാണ് പറയുന്നത്. ഇത് അക്കിനേനി കുടുംബത്തെ വരെ ഞെട്ടിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്രയും തുക ചോദിച്ചത് കൊണ്ടാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് അക്കിനേനി കുടുംബം ശ്രമിച്ചിരുന്നത്. എന്നാല്‍ മധ്യസ്ഥ ശ്രമം പാളുകയും പിന്നാലെ സാമന്ത വിവാഹ മോചനം പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതാണെങ്കിലും അക്കിനേനി കുടുംബം ജീവനാംശം നല്‍കേണ്ടി വരും. എന്നാല്‍ ഈ 200 കോടി തനിക്ക് വേണ്ടെന്നാണ് സാമന്ത നാഗചൈതന്യയെയും നാഗാര്‍ജുനയെയും അറിയിച്ചിരിക്കുന്നത്. താന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്ന് വന്ന വ്യക്തിയാണ്. അതുകൊണ്ട് മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. തനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്റെ ആവശ്യമില്ലെന്നും സാമന്ത ഇവരെ അറിയിച്ചിട്ടുണ്ട്.

ഒറ്റയ്ക്ക് താമസിക്കുന്നതോ സ്വതന്ത്രരോ ആയ സ്ത്രീകള്‍ക്ക് ജീവനാംശത്തിന്റെ ആവശ്യം തന്നെയില്ലെന്ന് സാമന്ത അറിയിച്ചിട്ടുണ്ട്. ആത്മാഭിമാനം വളരെ വലുതാണെന്നും നടി പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ അക്കിനേനി കുടുംബത്തിന്റെ പേര് തന്റെ ട്വിറ്ററില്‍ നിന്ന് നീക്കിയതോടെയാണ് വിവാഹ മോചന അഭ്യൂഹം ശക്തമായത്. അതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ്. സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇടയില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഇത് വളരെ സ്വകാര്യമായ കാര്യം കൂടിയാണെന്ന് നാഗാര്‍ജുന പറഞ്ഞു.

Latest Stories

RR UPDATES: രാജസ്ഥാന്റെ സങ്കടത്തിനിടയിലും ആ ആശ്വാസ വാർത്ത നൽകി സഞ്ജു സാംസൺ, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തുഷാര കൊലക്കേസ്; പട്ടിണിക്കൊലയിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ

ഇന്‍സ്റ്റാഗ്രാമിലൂടെ പ്രണയം നടിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയത് ബിഹാര്‍ സ്വദേശി; പഞ്ചാബില്‍ നിന്ന് പ്രതിയെ പിടികൂടി കുട്ടിയെ മോചിപ്പിച്ച് ഫോര്‍ട്ട് പൊലീസ്

ഫോർച്യൂണറിന്റെ എതിരാളി; വരവറിയിച്ച് 'മജസ്റ്റർ'

സ്മാർട്ട് ഇന്ത്യൻ വീട്ടമ്മമാരും 12000 ടൺ സ്വർണ്ണവും..

എക്‌സൈസ് ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈൻ ടോം ചാക്കോ; വിഡ്രോവൽ സിൻഡ്രോമെന്ന് സംശയം

മുസ്ലീം നടനെ സിഖ് ഗുരു ആക്കുന്നോ? ആമിര്‍ ഖാനെതിരെ പ്രതിഷേധം; വിവാദത്തിന് പിന്നാലെ പ്രതികരിച്ച് താരം

'നമുക്ക് ആദ്യം ചൗകിദാറിനോട് ചോദിക്കാം'; തീവ്രവാദികള്‍ ഒരു തടസ്സവുമില്ലാതെ വന്നുപോയപ്പോള്‍ എവിടെയാണ് വീഴ്ചയുണ്ടായതെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

രാജ്യത്ത് കോൺഗ്രസ് തിരിച്ചു വരില്ലെന്ന് പറയാനാവില്ല, അതിന്റെ ജനകീയ അടിത്തറ നഷ്ടമായിട്ടില്ല; പ്രഫുല്ല സാമന്തറേ

63,000 കോടി രൂപയുടെ റഫേല്‍ വിമാന കരാര്‍ ഇന്ന് ഒപ്പുവയ്ക്കും; ഇത്തവണ ഫ്രാന്‍സ് സര്‍ക്കാരുമായി നേരിട്ടുള്ള ഇടപാട്; ലക്ഷ്യം നാവികസേനയ്ക്ക് കരുത്ത് പകരാന്‍