വിജയും മാതാപിതാക്കളുമായി അകല്‍ച്ചയില്‍, പൊതുവേദിയില്‍ വെച്ച് തുറന്നു പ്രകടിപ്പിച്ച് നടന്‍, വീഡിയോ

അടുത്തിടെ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ക്ക് ശേഷം നടന്‍ വിജയ്യുടെ മാതാപിതാക്കളുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതുവരെ ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വാരിസുവിന്റെ ഓഡിയോ ലോഞ്ചിലും ഈ പ്രശ്‌നം ചര്‍ച്ചയായി.

വിജയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറും അമ്മ ശോഭയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വേദിയില്‍ എത്തിയ വിജയ്, അവരുമായി ഇടപഴകാന്‍ അധികം താത്പര്യം കാണിച്ചില്ല . തണുത്ത ഒരു പ്രതികരണമായിരുന്നു നടന്റെ ഭാഗത്തുനിന്ന് ഉണ്ടായതും. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വിജയും അച്ഛന്‍ എസ് എ ചന്ദ്രശേഖറും തമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

തന്റെ പേര് രാഷ്ട്രീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ വിജയ് നേരത്തെ ചെന്നൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പാര്‍ട്ടി ഇപ്പോള്‍ പിരിച്ചുവിട്ടിരുന്നു.

തന്റെ ആരാധകരോട് പാര്‍ട്ടിയുമായി സഹകരിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. താന്‍ തുടങ്ങിയത് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും വിജയ്ക്ക് പാര്‍ട്ടിയില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ചന്ദ്രശേഖറും രംഗത്തെത്തി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു