കീർത്തി സുരേഷ് അഭിനയം നിർത്തുന്നു? ഭർത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹുക്കുന്നു; വിവാഹത്തിന് പിന്നാലെ ചർച്ച

ഇക്കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരം കീർത്തി സുരേഷും സുഹൃത്ത് ആന്റണി തട്ടിലും വിവാഹിതരായത്. 15 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ് ആചാര പ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് ഇരുവരും വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ നടി കീർത്തി സുരേഷ് അഭിനയം നിർത്തുന്നു എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഭർത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്ന കീർത്തി സിനിമ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം പോകുന്നതായാണ് സോഷ്യൽ മീഡിയയിൽ ചർച്ച. സൂപ്പർ നായിക കീർത്തി അഭിനയ ജീവിതം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ നടിയോ അവരുടെ കുടുംബമോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

അതേസമയം കീർത്തിയുടെ ഭർത്താവ് എഞ്ചിനീയറായ ആൻ്റണി ഇപ്പോൾ മുഴുവൻ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിന്റെ ഉടമ കൂടിയാണ്. അതേസമയം ഗോവയിൽ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർതാരങ്ങളും എത്തിയിരുന്നു. വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേർ ചടങ്ങിലെത്തിയിരുന്നു.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്