ബ്രാഡ് പിറ്റിന് എതിരെ കുട്ടികളും മൊഴി നല്‍കും; ഗാര്‍ഹിക പീഡനത്തിന് തെളിവുകളുമായി ആഞ്ജലീന ജോളി

നടനും മുന്‍ ഭര്‍ത്താവുമായ ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹിക പീഡനത്തിന് കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിച്ച് നടി ആഞ്ജലീന ജോളി. നടന്റെ അക്രമ സ്വഭാവത്തിനെതിരെ മക്കളും മൊഴി നല്‍കും എന്നാണ് യുഎസ് വീക്കിലും ഇ.ടി ഓണ്‍ലൈനും റിപ്പോര്‍ട്ട് ചെയ്യുന്നത്. മക്കളെ ബ്രാഡ് പിറ്റ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ആഞ്ജലീന പരാതി നല്‍കിയിരുന്നു.

എന്നാല്‍ കേസില്‍ ബ്രാഡ് പിറ്റ് നിരപരാധിയാണെന്ന് കോടതി വിധിച്ചു. കുട്ടികളെ സംരക്ഷണം തനിക്ക് തരണം എന്ന് ആഞ്ജലീന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അത് കോടതി അംഗീകരിക്കുകയും ചെയ്തു. മഡോക്സ്, പാക്സ്, സഹാറ, ഷിലോ, ഇരട്ടക്കുട്ടികളായ നോക്സ്, വിവിയന്‍ എന്നിങ്ങനെ ആറ് കുട്ടികളാണ് ആഞ്ജലീനയ്ക്കും ബ്രാഡ് പിറ്റിനുമുള്ളത്.

ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014ല്‍ ആണ് ബ്രാഡ് പിറ്റും ആഞ്ജലീനയും വിവാഹിതരായത്. 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2004-ല്‍ മിസ്റ്റര്‍ ആന്റ് മിസിസ്സ് സ്മിത്ത് എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് ആഞ്ജലീനയും ബ്രാഡ് പിറ്റും പ്രണയത്തിലായത്.

നടിമാരായ ഗ്വിനെത്ത് പാല്‍ട്രോവും ജെന്നിഫര്‍ ആനിസ്റ്റണുമായുള്ള വിവാഹജീവിതത്തിനും ശേഷമാണ് ബ്രാഡ് പിറ്റ് ആഞ്ചലീന ജോളിയെ വിവാഹം ചെയ്തത്. പൊരുത്തപ്പെടുത്താനാവാത്ത വ്യത്യാസങ്ങളാണ് വേര്‍പരിയലിന് കാരണമെന്ന് ആഞ്ജലീന മുമ്പ് പറഞ്ഞിരുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം