Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

HOLLYWOOD

കാഴ്ചയുടെ വിസ്മയ ലോകവുമായി ‘അക്വാമാന്‍’; കോമിക് സൂപ്പര്‍ ഹീറോ ഡിസംബര്‍ 14 ന്

, 3:14 pm

കാഴ്ചയുടെ വിസ്മയ ലോകവുമായി ഹോളിവുഡ് ചിത്രം ‘അക്വാമാന്‍’ പ്രദര്‍ശനത്തിനെത്തുന്നു. അമേരിക്കയിലും ചൈനയിലും ഇതിനോടകം റിലീസ് ചെയ്ത ചിത്രം ഇന്ത്യയില്‍ ഈ മാസം 14 ന് എത്തും. റിലീസ് ചെയ്‌തെടുത്തെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചൈനയില്‍ റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ചിത്രം 100 മില്യന്‍ ഡോളറിനുമേല്‍ കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

അക്വാമാന്‍ എന്ന കോമിക് സൂപ്പര്‍ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. കോണ്‍ജൂറിംഗ് സീരീസുകളിലൂടെ പ്രശസ്തനായ ജയിംസ് വാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌പെഷ്യല്‍  ഇഫക്ടുകളുടെ അതിപ്രസരം കൊണ്ട് വിസ്മയം ജനിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയ്‌സണ്‍ മൊമോവയാണ് അക്വാമാനായി വേഷമിടുന്നത്.

ആംബെര്‍ ഹിയര്‍ഡ്, നിക്കോള്‍ കിഡ്മാന്‍, പാട്രിക് വില്‍സണ്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. 1116 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസി എന്റര്‍ടെയിന്‍മെന്റും വാര്‍ണര്‍ ബ്രദേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറുകള്‍ക്കും മറ്റും മികച്ച സ്വീകരണമാണ് ലഭിച്ചത്.

Advertisement