ചത്ത കഴുകനെ പച്ചയ്ക്ക് കടിച്ചു, മദ്യം കൊണ്ട് വായ കഴുകി.. 40 തുന്നലുകള്‍ ഇടേണ്ടി വന്നു; വെളിപ്പെടുത്തി അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍

സിനിമയിലെ ഒരു രംഗത്തിന്റെ യാഥാര്‍ത്ഥ്യതയ്ക്ക് വേണ്ടി താന്‍ ചത്ത കഴുകനെ കടിച്ചു പറിച്ചിട്ടുണ്ടെന്ന് ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. ‘ബീ യൂസ്ഫുള്‍: സെവന്‍ ടൂള്‍സ് ഫോര്‍ ലൈഫ്’ എന്ന പുസ്തകത്തിലാണ് അര്‍നോള്‍ഡ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

‘കോനന്‍ ദ ബാര്‍ബേറിയന്‍’ എന്ന ചിത്രത്തിലാണ് ഇങ്ങനൊരു രംഗം ചിത്രീകരിച്ചത്. ആ രംഗം ഒക്കെ ആക്കാനായി ചത്ത കഴുകനെ പലതവണ കടിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് അര്‍നോള്‍ഡ് പറയുന്നത്. ജോലിയോടുള്ള ആത്മാര്‍ത്ഥത കാരണം ആ വേദനാജനകമായ പ്രവൃത്തി ചെയ്തു.

ഓരോ ടേക്കിന് ശേഷവും മദ്യം ഉപയോഗിച്ച് വായ കഴുകി എന്നും അര്‍നോള്‍ഡ് വ്യക്തമാക്കി. ഇത് മാത്രമല്ല, കോനന്‍ ദ ബാര്‍ബേറിയന്‍ എന്ന ചിത്രത്തിന്റെ തന്നെ ഷൂട്ടിംഗിനിടെ സ്റ്റണ്ട് രംഗങ്ങള്‍ സ്വാഭാവികതയോടെ ചെയ്തപ്പോള്‍ 40 തുന്നലുകള്‍ ഇടേണ്ടി വന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

അക്കാലത്ത് നല്ല സ്റ്റണ്ട് ഡ്യൂപ്പുകള്‍ ഇല്ലാതിരുന്നതിനാല്‍ കാല്‍മുട്ടുകളിലേയും കൈമുട്ടുകളിലേയും തൊലി ഇളകുന്നതുവരെ ഇഴഞ്ഞു പോകും വിധമുള്ള രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതനായിരുന്നു. ‘ദ സിക്‌സ്ത് ഡേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സ്വിമ്മിങ് പൂളില്‍ നീന്തുന്ന ഒരു രംഗമുണ്ടായിരുന്നു.

പക്ഷേ ആ കുളത്തിന് ഒരു കവര്‍ ഉണ്ടായിരുന്നു. നീന്താന്‍ തുടങ്ങിയ അതേ സ്ഥലത്തു തന്നെ എത്തിയാല്‍ മതിയായിരുന്നു. പക്ഷേ തനിക്ക് ശ്വാസം കിട്ടാതെയായി. എന്നാല്‍ ഭാഗ്യവശാല്‍ സ്റ്റണ്ട് ഡബിള്‍ ആയ ബില്ലി ലൂക്കാസ് വരാനിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു എന്നും ഷ്വാസ്‌നെഗര്‍ വ്യക്തമാക്കി.

Latest Stories

അതിരുവിട്ട സ്ത്രീ സൗന്ദര്യ വർണനയും ലൈംഗികാതിക്രമം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിലെ പണപ്പിരിവ്; ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണം? പണം എത്തിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നു

'അശ്ലീല ചിത്രം പ്രചരിപ്പിച്ചു'; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്

ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു; 400 പേര്‍ക്ക് പരിക്ക്; 30000 പേരെ രക്ഷപ്പെടുത്തി; തുടര്‍ഭൂകമ്പ ഭീതിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യ; കണ്ടെത്തിയ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

"എന്റെ അവസാന ലോകകപ്പ് ആയിരിക്കും അത്"; നെയ്മർ ജൂനിയറിന്റെ വാക്കുകളിൽ ആരാധകർക്ക് ഷോക്ക്

ഹണി റോസിന്റെ സൈബർ അധിക്ഷേപ പരാതി; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം

ബോബി ചെമ്മണ്ണൂർ മാത്രമല്ല, ഇനിയുമുണ്ട്; കമൻ്റിട്ടവർക്കെതിരേയും പരാതി നൽകാൻ ഹണി റോസ്

"എന്റെ ഭാഗത്താണ് തെറ്റ്, ചുമ്മാ പോയ ബുംറയെ വെറുതെ അങ്ങോട്ട് കേറി പ്രകോപിപ്പിക്കരുതായിരുന്നു"; സാം കോൺസ്റ്റാസിന്റെ വാക്കുകൾ വൈറൽ

ഒരാളെ തുമ്പികൈയ്ക്ക് തൂക്കി എറിഞ്ഞു; തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം