'അവതാര്‍ 2' ആദ്യ ഭാഗത്തേക്കാള്‍ മികച്ചതോ? പ്രേക്ഷക പ്രതികരണം

ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ കാത്തിരുന്ന സിനിമയാണ് ജെയിംസ് കാമറൂണിന്റെ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. ഇന്ത്യയില്‍ മാത്രം 3800 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 5 മണി മുതല്‍ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ദൃശ്യലോകം പ്രതീക്ഷിച്ചു പോയവര്‍ക്ക് വൈകാരികമായ അനുഭവമാണ് അവതാറിന്റെ രണ്ടാം വരവ് സമ്മാനിച്ചത്. മേക്കിങ്ങില്‍ ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണെന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങള്‍. പ്രതീക്ഷച്ചതിനേക്കാള്‍ മികച്ചതാണെന്ന അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നത്.

3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സിനിമയെന്ന കലയെ സംബന്ധിച്ച് വലിയ നേട്ടമാണ് അവതാര് 2 ലൂടെ ജെയിംസ് കാമറൂണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്‌സ് സിനിമ ട്വീറ്റ് ചെയ്തിരിക്കുന്നത്. പലരും ചിത്രത്തിന് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

2022ലെ ഏറ്റവും മികച്ച ചിത്രമെന്നും പലരും പറയുന്നുണ്ട്. ദൃശ്യപരമായി അതിഗംഭീരമെന്നാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ചിത്രത്തിന്റെ ആദ്യ പകുതിയെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. സാങ്കേതികമായി ഇതുവരെയുണ്ടായ ഏറ്റവും മികച്ച സിനിമാ അനുഭവം എന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ചിത്രത്തെക്കുറിച്ച് കുറിച്ചിരിക്കുന്നത്.

അവതാര്‍ 2വില്‍ ഉള്ളതു പോലെയുള്ള അണ്ടര്‍ വാട്ടര്‍ രംഗങ്ങള്‍ മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ലെന്നും വിഎഫ്എക്‌സും 3 ഡി എഫക്റ്റ്‌സും ഗംഭീരമാണെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. സാങ്കേതിക മികവിനൊപ്പം വൈകാരികത കൊണ്ടും ചിത്രം ശ്രദ്ധേയമാണെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം