ടിക്കറ്റ് കിട്ടാനില്ലാതെ 'ഇന്റർസ്റ്റെല്ലാർ'; കിട്ടിയാലും ഇന്നുകൂടി മാത്രം...

ടിക്കറ്റ് കിട്ടാനുണ്ടോ? എന്ന് ചോദിച്ചു നടക്കുകയാണ് ഒരു കൂട്ടം സിനിമാപ്രേമികൾ. കിട്ടാതായത് മലയാള സിനിമയുടേതോ തമിഴ് സിനിമയുടേതോ ആണെന്ന് കരുതിയെങ്കിൽ തെറ്റി. ഇന്റെർസ്റ്റെല്ലാർ എന്ന ഹോളിവുഡ് സിനിമയുടെ ടിക്കറ്റ് അന്വേഷിച്ചാണ് ഇപ്പോൾ പലരുടെയും നടപ്പ്. ഹോളിവുഡ് സൂപ്പർഹിറ്റ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ മാസ്റ്റർപീസ് ആണ് ഈ ചിത്രം.

ഇന്ത്യൻ സിനിമയിൽ റീ റിലീസ് കാലം തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലെ മിക്ക സിനിമകളും വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഹോളിവുഡിൽ റീ-റിലീസ് ട്രെൻഡ് നേരെത്തെ ആരംഭിച്ചിരുന്നു. ഇന്റെർസ്റ്റെല്ലാറിന്റെ ലിമിറ്റഡ് റിലീസ് കേരളത്തിലും കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് തരംഗമായി മാറിയിരുന്നു.

വലിയ പ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായത് കൊണ്ടുതന്നെ സിനിമാസ്വാദകരും നോളൻ ആരാധകരും അടക്കം നിരവധി പേരാണ് സിനിമ കാണുവാൻ വേണ്ടി എത്തിയത്. സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഐമാക്‌സിൽ ഏറ്റവും മികച്ച അനുഭവമാണ് നൽകുന്നത് എന്നും ഇത്രയും വർഷങ്ങൾക്കിപ്പുറവും ചിത്രം ഒരു വിസ്മയമായി തന്നെ തുടരുകയാണ് എന്നുമാണ് സിനിമ കണ്ടവർ എക്സിൽ കുറിക്കുന്നത്.

മാത്രമല്ല, കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പുതിയ റിലീസുകൾ മറികടക്കുകയും വലിയ കളക്ഷൻ നേടുകയും ചെയ്തിട്ടുണ്ട്. ആദ്യ ദിവസം സിനിമ 2.50 കോടിയാണ് കേരളത്തിൽ നിന്നും നേടിയത്. ഒരു ഹോളിവുഡ് സിനിമ ഇന്ത്യൻ റീ-റിലീസിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണിത്. പല സ്ഥലങ്ങളിലും വലിയ തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെടുന്നത്.

കേരളത്തിൽ ആകെയുള്ള രണ്ട് ഐമാക്സ് തീയേറ്ററുകളിലും റിലീസ് തീയതിക്ക് ഏറെ മുൻപ് തന്നെ ടിക്കറ്റുകൾ വിറ്റു പോയിരുന്നു. പല തിയേറ്ററുകളിലും ചിത്രത്തിന് വെളുപ്പിന് ഷോ വയ്ക്കുകയും ചെയ്തിരുന്നു. 4ഡിഎക്സിനൊപ്പം സാധാരണ 2 ഡി പതിപ്പിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു ഇന്ത്യയിൽ നിന്ന് സിനിമ ഇതുവരെ 15.50 കോടി രൂപ മൊത്തം കളക്ഷൻ നേടിയതായാണ് റിപോർട്ടുകൾ.

ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിൽ സിനിമയുടെ റീ-റിലീസ് ചെയ്തത്. രാജ്യത്തെ വിവിധ തിയറ്ററുകളിലും ഐ മാക്‌സിലുമായിരുന്നു സിനിമയുടെ പ്രദർശനം ഉണ്ടായിരുന്നത്. ഐമാക്സ് ഉൾപ്പെടെ ചുരുക്കം ചില സ്‌ക്രീനുകളിൽ മാത്രമാണ് സിനിമ റീ-റിലീസ് ചെയ്തത്.

2014ൽ ക്രിസ്റ്റഫർ നോളൻറെ സംവിധാനത്തിൽ ഒരുങ്ങിയ എപിക് സയൻസ് ഫിക്ഷൻ ഡ്രാമ ചിത്രം ആയിരുന്നു ഇന്റെർസ്റ്റെല്ലാർ. ഒരു അച്ഛൻ – മകൾ ബന്ധത്തിന്റെ തീവ്ര സ്നേഹത്തെ മനോഹരമായി ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചലച്ചിത്രാനുഭവമാണ് ഈ സിനിമ. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പത്താം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു സിനിമ റീ റിലീസ് ചെയ്തത്. നിർമാതാക്കളായ വാർണർ ബ്രോസ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഇതിന് മുൻപും ഇന്റെർസ്റ്റെല്ലാർ തിയേറ്ററുകളിൽ റീ-റിലീസ് ചെയ്തിട്ടുണ്ട്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലായിരുന്നു ഇത്. 10.8 മില്യൺ ഡോളറാണ് ഇൻ്റർസ്റ്റെല്ലാർ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അപ്പോൾ നേടിയത്. ഇതോടെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ റീ-റിലീസായി ഇന്റെർസ്റ്റെല്ലാർ മാറുകയും ചെയ്തിരുന്നു.

165 മില്യൺ ഡോളറിൽ ഒരുക്കിയ സിനിമ 730.8 മില്യൺ ഡോളറാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ നേടിയത്. റീ-റിലീസിന്റെ അവസാനദിനം ഇന്നാണ്. അതുകൊണ്ട് തന്നെ സിനിമാപ്രേമികൾക്ക് ഇന്റെർസ്റ്റെല്ലാർ ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരം എന്നുകൂടി മാത്രമേ ഉണ്ടാവുകയായുള്ളു.

Latest Stories

വഖഫ് ഭേദഗതി ബില്ലിനെതിരായ എസ്ഐഒ-സോളിഡാരിറ്റി വിമാനത്താവളം മാർച്ചിൽ സംഘർഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പൊലീസ്

IPL 2025: ജയ്‌സ്വാൾ മോനെ, നിനക്ക് ഇന്ത്യൻ ടീമിൽ തുടരാൻ താല്പര്യമില്ലേ; വീണ്ടും ഫ്ലോപ്പായ താരത്തിനെതിരെ വൻ ആരാധകരോക്ഷം

ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

IPL 2025: സഞ്ജുവിനെ കണ്ട് പഠിക്ക് മോനെ റിയാനേ; താരത്തിന്റെ ക്യാപ്റ്റന്സിയെ വാനോളം പുകഴ്ത്തി ആരാധകർ

വ്യാപാര യുദ്ധം കനക്കുന്നു; ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?