'പറുദീസയില്‍ നിന്നും ആശംസകള്‍..'; കണ്ണ് നനയിച്ച് ക്രിസ്റ്റ്യന്‍ ഒലിവറിന്റെ അവസാന പോസ്റ്റ്, ഞെട്ടലില്‍ ആരാധകര്‍

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറിന്റെയും പെണ്‍മക്കളുടേയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ആരാധകര്‍. കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ക്രിസ്റ്റിയന്‍ ഒലിവറെയും പെണ്‍മക്കളെയും മരണം കവര്‍ന്നത്. വ്യാഴാഴ്ച കരീബിയിന്‍ ദ്വീപിന്റെ തീരത്താണ് അപകടമുണ്ടായത്.

ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. താരത്തിന്റെ അവസനാത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കരീബിയന്‍ ദ്വീപില്‍ മനോഹരമായ സായാഹ്നം ആസ്വദിക്കുന്നതിന്റെ ചിത്രമാണ് ഒലിവര്‍ അവസാനമായി പങ്കുവച്ചത്.

ഭാര്യയെയും മക്കളെയും ചിത്രത്തില്‍ കാണാം. ‘പറുദീസയില്‍ എവിടെ നിന്നോ ആശംസകള്‍, സമൂഹത്തിലേക്കും സ്‌നേഹത്തിലേക്കും, 2024, ഇതാ ഞങ്ങള്‍ വരുന്നു’ എന്നാണ് ചിത്രത്തിന് നടന്‍ നല്‍കിയിരുന്ന ക്യാപ്ഷന്‍. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് കമെന്റുമായി എത്തുന്നത്.

ഒലിവറിന്റെ മക്കളായ മെഡിറ്റ (10), അനിക് (12) എന്നിവരാണ് മരിച്ചത്. വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് ഷാസും അപകടത്തില്‍ മരിച്ചിരുന്നു. അപകടം നടന്ന ഉടനെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സ്ഥലത്ത് എത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അറുപതിലേറെ സിനിമകളിലും ടിവി ഷോകളിലും ക്രിസ്റ്റ്യന്‍ ഒലിവര്‍ വേഷമിട്ടിട്ടുണ്ട്. 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെയാണ് താരം ശ്രദ്ധ നേടിയത്. 2006ല്‍ പുറത്തിറങ്ങിയ ‘ദ് ഗുഡ് ജര്‍മന്‍’ എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റ്യന്‍ ഒലിവര്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.

Latest Stories

ഇഷ്ട നമ്പറിനായി വാശിയേറിയ മത്സരം, പണമെറിഞ്ഞ് നേടി കുഞ്ചാക്കോ ബോബന്‍; ലേലത്തില്‍ നിന്നും പിന്മാറി നിവിന്‍ പോളി

'ബീച്ചിലെ 38 കടകൾ പൂട്ടാനാണ് നിർദേശം നൽകിയത്, സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി'; വിശദീകരണവുമായി പൊലീസ്

CSK UPDATES: അന്ന് ലേലത്തിൽ ആർക്കും വേണ്ടാത്തവൻ, ഇന്ന് ഋതുരാജിന് പകരമായി ആ താരത്തെ കൂടെ കൂട്ടാൻ ചെന്നൈ സൂപ്പർ കിങ്‌സ്; വരുന്നത് നിസാരക്കാരനല്ല

'വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു'; മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

പ്രഭുദേവ നല്ല അച്ഛന്‍, വേര്‍പിരിഞ്ഞിട്ടും അദ്ദേഹം പിന്തുണച്ചു, എന്നെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല..; നടന്റെ ആദ്യ ഭാര്യ

വർക്കലയിൽ വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു; ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോയി

പ്രതിഫലം വാങ്ങാതെയാണ് ബസൂക്കയില്‍ അഭിനയിച്ചത്, സിനിമയില്‍ നിന്നും എന്നെ മാറ്റി പെരേരയെ കൊണ്ടുവരുമോ എന്ന് സംശയിച്ചിരുന്നു: സന്തോഷ് വര്‍ക്കി

ഒരിടത്ത് അമേരിക്കയും ചൈനയും തമ്മിൽ യുദ്ധം, മറ്റൊരിടത്ത് സ്വർണ വിലയിലെ കുതിപ്പ്; ട്രംപ്-ചൈന പോരിൽ സ്വർണം കുതിക്കുമ്പോൾ

DC UPDATES: അണ്ടർ റേറ്റഡ് എന്ന വാക്കിന്റെ പര്യായം നീയാണ് മോനെ, എത്ര പ്രകടനം നടത്തിയാലും ആരും പ്രശംസിക്കാത്ത താരം; കുൽദീപ് യാദവ് വേറെ ലെവൽ, എക്‌സിൽ ആരാധകർ പറയുന്നത് ഇങ്ങനെ

എന്റെ പൊന്നെ.....! റെക്കോഡ് തകർത്ത് സ്വർണവില; പവന് 69960