ഓസ്‌കാര്‍ തിളക്കത്തില്‍ 'കോഡ'; മികച്ച നടന്‍ വില്‍ സ്മിത്ത്, നടി ജെസിക്ക ചസ്റ്റെയ്ന്‍, ജേന്‍ കാംപിയന്‍ സംവിധായിക

ഓസ്‌കാര്‍ തിളക്കത്തില്‍ ‘കോഡ’. മികച്ച ചിത്രം, തിരക്കഥ, സഹനടന്‍ ഉള്‍പ്പെടെ പ്രധാന പുരസ്‌കാരങ്ങളെല്ലാം ഈ സിനിമ വാരിക്കൂട്ടി. ഷാന്‍ ഹേഡെര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ ബധിരരായിരുന്നു. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്‌സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്ത് സ്വന്തമാക്കി. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്‌നാള്‍ഡോ മാര്‍കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വില്‍ അവതരിപ്പിച്ചത്.

മികച്ച നടി ജെസിക്ക ചസ്റ്റെയ്ന്‍. ദ് ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്‌കര്‍ കൂടിയാണിത്.

ദ് പവര്‍ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേന്‍ കാംപിയന്‍ ആണ് മികച്ച സംവിധായിക. സംവിധാന മികവിന് രണ്ട് തവണ നോമിനേഷന്‍ കിട്ടുന്ന ആദ്യവനിതയായിരുന്നു കാംപിയന്‍. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി. മികച്ച എഡിറ്റിങ്, ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളുമായി ‘ഡ്യൂണ്‍’ ആണ് മുന്നില്‍. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും ഡ്യൂണ്‍ നേടി.

പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം: കോഡ

മികച്ച നടി: ജെസിക്ക ചസ്റ്റെയ്ന്‍ (ദ് ഐയ്‌സ് ഓഫ് ടാമി ഫെയ്)

മികച്ച നടന്‍ വില്‍ സ്മിത്ത് (കിങ് റിച്ചാര്‍ഡ്)

മികച്ച സംവിധായിക (ജേന്‍ കാംപിയന്‍)

മികച്ച ഒറിജിനല്‍ സ്‌കോര്‍: ഹാന്‍സ് സിമ്മെര്‍ (ഡ്യൂണ്‍)

മികച്ച യഥാര്‍ഥ തിരക്കഥ: കെന്നെത്ത് ബ്രാണാ (ബെല്‍ഫാസ്റ്റ്)

മികച്ച അവലംബിത തിരക്കഥ: ഷാന്‍ ഹേഡെര്‍ (കോഡ)

മികച്ച കോസ്റ്റ്യൂം ഡിസൈന്‍: ജെന്നി ബീവന്‍ (ക്രുവല്ല)

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്