Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

HOLLYWOOD

നടിമാരുടെ പോണ്‍ വീഡിയോ: ഡീപ്പ് ഫേക്കിന് നിരോധനം: പോണ്‍ഹബ്ബിന് തിരിച്ചടി

, 11:59 am

സെലിബ്രിറ്റികളുടെ വ്യാജ പോണ്‍ വീഡിയോ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഡീപ്പ് ഫേക്ക്‌സിന് റെഡ്ഡിറ്റും പോണ്‍ഹബ്ബും നിരോധനം ഏര്‍പ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഫെയ്‌സ് സ്വാപ്പ് (മുഖം മാറ്റുന്ന) ചെയ്യുന്ന സംവിധാനമാണിത്.

ഡീപ്പ് ഫേക്ക്‌സ് കൊണ്ട് നിര്‍മ്മിച്ച വ്യാജ വീഡിയോ ആണെന്ന വിവരം ലഭിച്ചാല്‍ വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് പോണ്‍ ഹബ്ബ് അറിയിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളുടെ ഉറവിടമെന്ന് ഇന്റര്‍നെറ്റ് ലോകം ആരോപണം ഉന്നയിക്കുന്ന റെഡ്ഡിറ്റും ഡീപ്പ് ഫേക്ക്‌സിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹോളിവുഡ് നടിമാരും ടെയിലര്‍ സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള സംഗീതജ്ഞരും ഡീപ്പ്‌ഫേക്ക്‌സ് വീഡിയോകളുടെ ഇരകളായിട്ടുണ്ട്. ഇവരുടെ വീഡിയോകള്‍ ലോകവ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇത്തരം സാങ്കേതികവിദ്യകള്‍ ചര്‍ച്ചയാകുന്നതും നിരോധനം വരുന്നതും.

ഗൂഗിളില്‍നിന്ന് തെരഞ്ഞാല്‍ ലഭിക്കുന്ന ചിത്രങ്ങളും മറ്റും ഉപയോഗിച്ച് വളരെ സിംപിളായിട്ടാണ് ഫെയ്‌സ് സ്വാപ്പിംഗ് നടത്തി വ്യാജ അശ്ലീല വീഡിയോകള്‍ നിര്‍മ്മിക്കുന്നത്. മുന്‍പ് മോര്‍ഫിംഗ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന സംവിധാനമാണിത്. അതിനായി വലിയ സോഫ്റ്റുവെയറുകളും അതിന്റെ പരിജ്ഞാനവും ആവശ്യമായിരുന്നു. എന്നാല്‍, ഡീപ്പ്‌ഫോക്കസില്‍ ഇതിന്റെ ഒന്നും ആവശ്യമില്ല എന്നതാണ് ഇതിന് ഇത്രയേറെ പ്രചാരം ലഭിച്ചതും സമൂഹത്തിന് തന്നെ വിപത്തായി മാറിയതും.

Advertisement