അവാര്‍ഡിനായി മത്സരിച്ച് ട്രംപിന്റെ ജീവിതകഥ കാനില്‍; 'ദി അപ്രന്റിസി'ല്‍ ആദ്യ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങളും

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ അവാര്‍ഡിനായി മത്സരിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവിത കഥ ‘ദി അപ്രന്റിസ്’. ഡാനിഷ് സംവിധായകന്‍ അലി അബ്ബാസി സംവിധാനം ചെയ്ത ചിത്രത്തില്‍ 1970-80 കളില്‍ ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് സജീവമായിരുന്ന കാലത്തെ കുറിച്ചാണ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്. ആദ്യ ഭാര്യ ഇവാനയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ട്രംപിന്റെ രൂപത്തെ ഇവാന വിമര്‍ശിക്കുന്ന രംഗത്തിലാണ് വളരെ രോഷത്തോടെ ട്രംപ് ഭാര്യയെ ബലമായി തറയില്‍ തള്ളിയിട്ട് ബലാത്സംഗം ചെയ്യുന്നതായി സിനിമയില്‍ കാണിച്ചിരിക്കുന്നത്.

1989ല്‍ നടന്ന ട്രംപിന്റെയും ഇവാനയുടെയും വിവാഹമോചന നടപടികളും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. വിവാഹമോചന സമയത്ത് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ഇവാന വെളിപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ആക്രമിക്കപ്പെടുകയാണ് ചെയ്‌തെന്ന് പറഞ്ഞിരുന്നു.

ഡൊണാള്‍ഡ് ട്രംപായി സെബാസ്റ്റ്യന്‍ സ്റ്റാനും ഇവാന ട്രംപായി മരിയ ബകലോവയും ആണ് വേഷമിട്ടിരിക്കുന്നത്. കനേഡിയന്‍, ഡാനിഷ്, ഐറിഷ് പിന്തുണയില്‍ നിര്‍മ്മിച്ച ചിത്രം നിരവധി വിദേശ രാജ്യങ്ങളില്‍ വിറ്റഴിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ യുഎസ് വിതരണ കരാര്‍ നേടിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം