പ്രശസ്ത അമേരിക്കൻ സിനിമാ സൈദ്ധാന്തികനും, സിനിമാ ചരിത്രകാരനുമായ ഡേവിഡ് ബോർഡ്‌വെൽ അന്തരിച്ചു. 76 വയസായിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു.
ലോകസിനിമയെ കുറിച്ചുള്ള ദീർഘമായ ലേഖനങ്ങളും, വീഡിയോ സ്റ്റോറികളും, അഭിമുഖങ്ങളും അദ്ദേഹത്തെ ലോക സിനിമാചരിത്രത്തിൽ, അവിഭാജ്യ ഘടകമാക്കി തീർത്തു. സിനിമാസംബന്ധിയായ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
കൂടാതെ സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ബ്ലോഗ്, സിനിമയെ ഗൗരവകരമായി കാണുന്ന പ്രേക്ഷകർക്കും, സിനിമ വിദ്യാർത്ഥികൾക്കും സിനിമയെ വ്യത്യസ്തമായ രീതിയിൽ കാണുവാൻ ഗുണകരമായി.
ഫിലിം ആർട്ട് ആൻ ഇൻട്രൊഡക്ഷൻ, ഓൺ ദി ഹിസ്റ്ററി ഓഫ് ഫിലിം സ്റ്റൈൽ, പോയറ്റിക്സ് ഓഫ് സിനിമ, നറേഷൻ ഇൻ ദി ഫിക്ഷൻ ഫിലിം, ഓസു ആന്റ് ദി പോയറ്റിക്സ് ഓഫ് സിനിമ തുടങ്ങീ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.