67-ാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചരിത്ര നേട്ടവുമായി ബിയോണ്‍സി മികച്ച കണ്‍ട്രി ആല്‍ബത്തിനുള്ള ഗ്രാമി നേടി. ഈ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോണ്‍സി. അവിശ്വസനീയ നേട്ടമെന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ബിയോണ്‍സി പ്രതികരിച്ചത്. കൗബോയ് കാര്‍ട്ടറിലൂടെയാണ് ബിയോണ്‍സി ഈ നേട്ടം സ്വന്തമാക്കിയത്.
കൗബോയ് കാര്‍ട്ടറിന്റെ ലോക പര്യടനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിയോണ്‍സിയെ തേടി ഗ്രാമി എത്തിയത്. 33 ഗ്രാമി പുരസ്‌കാരങ്ങളാണ് ബിയോണ്‍സി ഇതുവരെ നേടിയിട്ടുള്ളത്. ലോസ് ഏഞ്ചല്‍സിലാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്. കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചു കൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവര്‍ നോവ ആണ് പ്രഖ്യാപനം നടത്തുന്നത്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്.
പുരസ്‌കാര നേട്ടം ഇങ്ങനെ
മികച്ച റാപ് ആല്‍ബം: അലിഗേറ്റര്‍ ബൈറ്റ്‌സ് നെവര്‍ ഹീല്‍
മികച്ച കണ്‍ട്രി ആല്‍ബം: ബിയോണ്‍സി (കൗബോയ് കാര്‍ട്ടര്‍)
മികച്ച ഡാന്‍സ്/ ഇലക്ട്രോണിക് റെക്കോര്‍ഡിങ്: ചാര്‍ളി XCX (ബ്രാറ്റ്)
മികച്ച ഡാന്‍സ് പോപ് റെക്കോര്‍ഡിങ്: ചാര്‍ളി XCX (വോണ്‍ ഡച്ച്)
മികച്ച റോക്ക് ആല്‍ബം: ദ് റോളിങ് സ്റ്റോണ്‍സ് (ഹാക്ക്‌നി ഡയമണ്ട്‌സ്)
മികച്ച ക്ലാസിക്കല്‍ സോളോ വോക്കല്‍ ആല്‍ബം: ക്യാരിന്‍ സ്ലാക്ക്
മികച്ച കണ്‍ട്രി സോങ്: ദ് ആര്‍ക്കിടെക്ട് (കെയ്‌സി മസ്‌ഗ്രേവ്‌സ്)
ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്: ചാപ്പല്‍ റോണ്‍
മികച്ച കണ്‍ട്രി സോളോ പെര്‍ഫോമന്‍സ്: ക്രിസ് സ്റ്റാപ്ലിറ്റന്‍ (ഇറ്റ് ടേക്ക്‌സ് എ വുമന്‍)
സോങ് റൈറ്റര്‍ ഓഫ് ദ് ഇയര്‍: എയ്മി എലന്‍
മികച്ച ആര്‍&ബി പെര്‍ഫോമന്‍സ്: മുനി ലോങ് (മെയ്ഡ് ഫോര്‍ മി)
പ്രൊഡ്യൂസര്‍ ഓഫ് ദ് ഇയര്‍, നോണ്‍ ക്ലാസിക്കല്‍: ഡാനിയല്‍ നിഗ്രോ
മികച്ച ട്രെഡീഷനല്‍ പോപ് വോക്കല്‍ ആല്‍ബം: നോറാ ജോന്‍സ്
മികച്ച ആഫ്രിക്കന്‍ മ്യൂസിക് പെര്‍ഫോമന്‍സ്: ടെംസ് (ലവ് മി ജെജെ)
മികച്ച ജാസ് വോക്കല്‍ ആല്‍ബം: സമാര ജോയ് (ജോയ്ഫുള്‍ ഹോളിഡേ)
മികച്ച ലാറ്റിന്‍ പോപ് ആല്‍ബം: ലാസ് മുജെരെസ് യാ നോ ലോറാന്‍ (ഷക്കീറ)