'അന്ന് ഞാൻ അത് ചെയ്യാന്‍ പാടില്ലായിരുന്നു'; ഹാരി പോര്‍ട്ടര്‍ ചിത്രീകരണത്തിനിടെ നടന്‍ കാരണം വാരിയെല്ല് ഒടിഞ്ഞെന്ന് സംവിധായകന്‍

പുതുവത്സര ദിനത്തില്‍ ഹാരി പോര്‍ട്ടര്‍ താരങ്ങള്‍ ഒത്തുകൂടിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റീയൂണിയനിടയില്‍ സംവിധായകന്‍ മൈക്ക് ന്യൂവല്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നടന്‍ ജെയിംസ് ഫെല്‍പ്സ് തന്റെ വാരിയെല്ല് ഒടിച്ചു എന്നാണ് മൈക്ക് ന്യൂവല്‍ പറയുന്നത്.

ഹാരി പോട്ടറില്‍ ഫ്രെഡ് വിസ്‌ലി എന്ന കഥാപാത്രമായാണ് ജെയിംസ് വേഷമിട്ടത്. നാലാമത്തെ സീസണിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. ട്രൈ വിസാര്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് ഫ്രെഡും ജോര്‍ജും പുറത്താക്കപ്പെടുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു തങ്ങള്‍.

വിഗ്ഗുകളും താടിയും ഒക്കെ വെച്ച് വൃദ്ധന്മാരുടെ ഗെറ്റപ്പിലായിരുന്നു, ഇരു കഥാപാത്രങ്ങളും തമ്മില്‍ വഴക്കുണ്ടാക്കുന്നതായിരുന്നു രംഗം. ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാക്കാന്‍ താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അയാളെ താന്‍ അരയില്‍ ചുറ്റിപ്പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും എറിയാന്‍ ശ്രമിച്ചു.

പിന്നാലെ തന്റെ വാരിയെല്ലുകളില്‍ ചിലത് ഒടിയുകയിരുന്നു. അത് വളരെ വേദനാജനകമായിരുന്നു എന്നാണ് മൈക്ക് പറയുന്നത്. ആ അറുപതാം വയസില്‍ താന്‍ അത് ചെയ്യാന്‍ പാടിലായിരുന്നു എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

2001ല്‍ ആണ് മാന്ത്രിക നോവല്‍ പരമ്പരയായ ഹാരി പോട്ടര്‍ ആദ്യമായി സിനിമയായി റിലീസ് ചെയ്യുന്നത്. ഹാരി പോട്ടര്‍ എന്ന മാന്ത്രിക ബാലന്റെയും സുഹൃത്തുക്കളുടെയും സാഹസിക കഥകളാണ് ഏഴു പുസ്തകങ്ങളിലായി ജെകെ റൗളിംഗ് എന്ന ബ്രിട്ടിഷ് എഴുത്തുകാരി അവതരിപ്പിച്ചത്.

പരമ്പരയിലെ പുസ്തകങ്ങള്‍ എട്ടു ചലച്ചിത്രങ്ങളായി വാര്‍ണര്‍ ബ്രദേഴ്‌സ് പുറത്തിറക്കി. ഡാനിയല്‍ റാഡ്കിഫ്, എമ്മ വാട്‌സന്‍, റുപേര്‍ട്ട് ഗ്രിന്റ് എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങള്‍. ഹാരി പോട്ടര്‍ 20ാം വാര്‍ഷികം: ഹോഗ്വാര്‍ട്ട്‌സിലേക്ക് ഒരു മടക്കം എന്ന പേരില്‍ ആയിരുന്നു റീയൂണിയന്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം