ഞാന്‍ ആ വൃദ്ധനായ ഡെപ്പിനേക്കാളും നല്ലവനാണ്; ആംബര്‍ ഹേഡിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തി സൗദി പൗരന്‍

നടനും മുന്‍ഭര്‍ത്താവുമായ ജോണി ഡെപ്പുമായുള്ള മാനനഷ്ട കേസില്‍ ആംബര്‍ ഹേഡിന് എതിരെ കോടതി വിധി വന്നതിന് പിന്നാലെ നടിക്ക് വിവാഹ അഭ്യര്‍ത്ഥനയുമായി സൗദി അറേബ്യന്‍ യുവാവ്. ഹേഡിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് യുവാവ് പറയുന്നത്. ആംബര്‍ ഹേഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കാണ് സൗദിയില്‍ നിന്നും ശബ്ദസന്ദേശമെത്തിയത്.’

ആംബര്‍, എല്ലാ വാതിലുകളും നിനക്കുനേരെ അടയ്ക്കുമ്പോള്‍ നിനക്ക് ഞാന്‍ മാത്രമുണ്ടാകും. നിന്നെ ചിലര്‍ വെറുക്കുന്നതും പരിഹസിക്കുന്നതും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അള്ളാഹു നമ്മളെ അനുഗ്രഹിക്കും. നീ ഒരു വലിയ അനുഗ്രഹമുള്ളവളാണ്. അത് ആരും തിരിച്ചറിയുന്നില്ല. ആ വൃദ്ധനേക്കാള്‍ എന്തുകൊണ്ടും ഞാന്‍ നല്ലതാണ്.’- എന്നായിരുന്നു സന്ദേശം.

സൗദി പൗരന്റെ ശബ്ദസന്ദേശം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 14 മണിക്കൂറുകള്‍ക്കുള്ളില്‍ 100,000 വ്യൂസാണ് പോസ്റ്റിന് ലഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹേഡിന് എതിരെയുള്ള ജെണി ഡെപ്പിന്റെ മാനനഷ്ടകേസില്‍ കോടതി വിധി വന്നത് ഹേര്‍ഡ് ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഈ വിധി തന്റെ ഹൃദയം തകര്‍ത്തുവെന്നും അത്രയും തുക ഡെപ്പിന് നല്‍കാന്‍ കഴിയില്ലെന്നും ഹേഡ് പ്രതികരിച്ചിരുന്നു.

ആംബര്‍ ഹേഡിന്റെ ഗാര്‍ഹിക പീഡന പരാമര്‍ശത്തോടെ ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയന്‍’ സിനിമാ പരമ്പരയില്‍നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം