മാര്‍വല്‍, ഡിസി സിനിമകളെ വിമര്‍ശിച്ച് സംവിധായകന് ജെയിംസ് കാമറൂണ്‍. ഡിസി സിനിമകളിലെ കഥാപാത്രങ്ങള്‍ എല്ലാവരും കോളേജില്‍ ഉള്ളതു പോലെയാണ് പെരുമാറുന്നത്, എന്നാല്‍ ആ രീതിയിലല്ല സിനിമകള്‍ നിര്‍മ്മിക്കേണ്ടത് എന്നാണ് ജെയിംസ് കാമറൂണ്‍ പറയുന്നത്.
ഈ സിനിമകളിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ബന്ധങ്ങള്‍ അനുഭവിക്കരുത്. താന്‍ ഗംഭീര സിനിമകള്‍ കാണുമ്പോള്‍ നിങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. മാര്‍വല്‍, ഡിസി കഥാപാത്രങ്ങള്‍ക്ക് എത്ര വയസുണ്ടെന്നത് പ്രശ്നമല്ല, പക്ഷെ അവരെല്ലാം കോളേജില്‍ ഉള്ളതു പോലെയാണ് പെരുമാറുന്നത്.
അവര്‍ക്ക് ബന്ധങ്ങളുണ്ട്, പക്ഷെ അത് സിനിമയില്‍ കാണാനാകുന്നില്ല. നമ്മെ ശരിക്കും നിലനിര്‍ത്തുന്ന ശക്തിയും സ്നേഹവും ലക്ഷ്യവും നല്‍കുന്നതുമായ കാര്യങ്ങള്‍ ആ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നില്ല. സിനിമകള്‍ നിര്‍മ്മിക്കാനുള്ള വഴി അങ്ങനെയല്ലെന്ന് താന്‍ കരുതുന്നു എന്നാണ് ജെയിംസ് കാമറൂണ്‍ പറയുന്നത്.
Read more
അതേസമയം, ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ എത്തിയ ‘അവതാര്‍’ സീരിസിലെ രണ്ടാമത്തെ ചിത്രമാണ് ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ ആണ് റിലീസിന് ഒരുങ്ങുന്നത്. ഡിസംബര്‍ 16ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 2009ല്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അവതാര്‍.