Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

HOLLYWOOD

കാഴ്ചയുടെ വിസ്മയ ലോകവുമായി 1000 കോടി മുതല്‍ മുടക്കില്‍ ‘അക്വാമാന്‍’; കോമിക് സൂപ്പര്‍ ഹീറോ 21 ന് അവതരിക്കും

, 12:59 pm

കാഴ്ചയുടെ വിസ്മയ ലോകവുമായി ഹോളിവുഡ് ചിത്രം ‘അക്വാമാന്‍’ പ്രദര്‍ശനത്തിനെത്തുന്നു. യുകെയില്‍ ഈ മാസം 14 ന് റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യയില്‍ ഈ മാസം 21 ന് തിയേറ്ററുകളില്‍ എത്തും. അക്വാമാന്‍ എന്ന കോമിക് സൂപ്പര്‍ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്.കോണ്‍ജൂറിംഗ് സീരീസുകളിലൂടെ പ്രശസ്തനായ ജയിംസ് വാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സ്‌പെഷല്‍ ഇഫക്ടുകളുടെ അതിപ്രസരം കൊണ്ട് വിസ്മയം ജനിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയ്സണ്‍ മൊമോവയാണ് അക്വാമാനായി വേഷമിടുന്നത്. ആംബെര്‍ ഹിയര്‍ഡ്, നിക്കോള്‍ കിഡ്മാന്‍, പാട്രിക് വില്‍സണ്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. 1116 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഡിസി എന്റര്‍ടെയിന്‍മെന്റും വാര്‍ണര്‍ ബ്രദേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അവസാനം പുറത്തിറങ്ങിയ ട്രെയ്‌ലറിന് 93 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരാണ് ഉള്ളത്.

Advertisement