Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

HOLLYWOOD

ക്യാപ്റ്റന്‍ അമേരിക്കയാകാന്‍ ജനപ്രിയ റസിലിങ് താരം?; ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ആരാധകര്‍

, 4:22 pm

കഴിഞ്ഞ എട്ടുവര്‍ഷമായി ക്യാപ്റ്റന്‍ അമേരിക്കയയായി പ്രേക്ഷകഹൃദയം കീഴടക്കിയ നടന്‍ ക്രിസ് ഇവാന്‍സിന്റെ അവഞ്ചേര്‍സില്‍ നിന്നുള്ള പിന്മാറ്റം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ക്രിസിന്റെ വിടവാങ്ങലോടെ ക്യാപ്റ്റന് പകരക്കാനാരെന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ അതിനൊരു ഉത്തരമെന്ന നിലയില്‍ സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ അമേരിക്കയാകാന്‍ ജനപ്രിയ റസിലിങ് താരം എത്തുന്നു എന്നാണ് വാര്‍ത്ത.

ജനപ്രിയ റസിലിങ് താരം ജോണ്‍ സീന ക്യാപ്റ്റന്‍ അമേരിക്കയാകാന്‍ പോകുന്നോ എന്നാണ് ഹോളിവുഡിലെ ചൂടുള്ള ഒരു ചര്‍ച്ച. ജോണ്‍ സീന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ക്യാപ്റ്റന്‍ അമേരിക്കയുടെ ഷീല്‍ഡിന്റെ ചിത്രം പോസ്റ്റ് ചെയ്തതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് അദ്ദേഹം യാതൊരു അടിക്കുറിപ്പും നല്‍കിയിട്ടുമില്ല. ഇതോടെ അടുത്ത ക്യാപ്റ്റന്‍ അമേരിക്ക ജോണ്‍ സീനയാണെന്ന വിധത്തില്‍ ആരാധകര്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

എന്നാല്‍ ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്നതോടെ വിമര്‍ശനവുമായി ഒരു വിഭാഗം ആള്‍ക്കാര്‍ രംഗത്തെത്തി. ജോണ്‍ സീന ക്യാപ്റ്റന്‍ അമേരിക്കയായി എത്തുന്നത് ഒരിക്കലും അംഗികരിക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ജോണ്‍ സീന ക്യാപ്റ്റന്‍ അമേരിക്കയാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

Advertisement