ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും കേസില്‍ കോടതി വിസ്താരത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോടതിമുറിയില്‍ വച്ച് ഒരു ആരാധിക തന്റെ കുഞ്ഞിന്റെ പിതാവ് ഡെപ്പ് ആണെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
കോടതി ഇടവേളയെടുക്കുന്നതിനിടെ ഗാലറിയിലിരുന്ന യുവതി ”ജോണി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നമ്മുടെ ആത്മാക്കള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് അലറി. ഇതുകേട്ട ഡെപ്പ് യുതിക്ക് നേരെ തിരിഞ്ഞ് കൈവീശിക്കാണിച്ചു.
”ഈ കുഞ്ഞ് നിങ്ങളുടേതാണ്. എപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ആണെന്ന് അംഗീകരിക്കുന്നത്?”തന്റെ കയ്യിലിരുന്ന കുഞ്ഞിനെ ഉയര്‍ത്തിക്കാണിച്ച് യുവതി വീണ്ടും വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ ഇവരെ കോടതിമുറിയില്‍ നിന്ന് പുറത്താക്കി.
2015 ലാണ് ജോണി ഡെപ്പും ആംബര്‍ ഹെഡും വിവാഹിതരാവുന്നത്. ആംബര്‍ ഹെഡ് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനമാണ് കേസിന് ആസ്പദമായത്. താന്‍ ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണ് എന്നാണ് ആംബര്‍ എഴുതിയത്. ഇതിനു പിന്നാലെ ജോണി ഡെപ്പാണ് 50 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
Read more
തുടര്‍ന്ന് ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബര്‍ ഹെഡും കേസ് ഫയല്‍ ചെയ്തു. ഡെപ്പ് തുടര്‍ച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കി 100 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആമ്പറിന്റെ പരാതി.