ജോണി ഈ കുട്ടി നിങ്ങളുടേതാണ്, ഇനി എന്നാണ് അത് അംഗീകരിക്കുന്നത്; കോടതി മുറിയിലേക്ക് യുവതി, നാടകീയ രംഗങ്ങള്‍

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും കേസില്‍ കോടതി വിസ്താരത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോടതിമുറിയില്‍ വച്ച് ഒരു ആരാധിക തന്റെ കുഞ്ഞിന്റെ പിതാവ് ഡെപ്പ് ആണെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു.

കോടതി ഇടവേളയെടുക്കുന്നതിനിടെ ഗാലറിയിലിരുന്ന യുവതി ”ജോണി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നമ്മുടെ ആത്മാക്കള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് അലറി. ഇതുകേട്ട ഡെപ്പ് യുതിക്ക് നേരെ തിരിഞ്ഞ് കൈവീശിക്കാണിച്ചു.

”ഈ കുഞ്ഞ് നിങ്ങളുടേതാണ്. എപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ആണെന്ന് അംഗീകരിക്കുന്നത്?”തന്റെ കയ്യിലിരുന്ന കുഞ്ഞിനെ ഉയര്‍ത്തിക്കാണിച്ച് യുവതി വീണ്ടും വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ ഇവരെ കോടതിമുറിയില്‍ നിന്ന് പുറത്താക്കി.

2015 ലാണ് ജോണി ഡെപ്പും ആംബര്‍ ഹെഡും വിവാഹിതരാവുന്നത്. ആംബര്‍ ഹെഡ് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനമാണ് കേസിന് ആസ്പദമായത്. താന്‍ ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണ് എന്നാണ് ആംബര്‍ എഴുതിയത്. ഇതിനു പിന്നാലെ ജോണി ഡെപ്പാണ് 50 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

തുടര്‍ന്ന് ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബര്‍ ഹെഡും കേസ് ഫയല്‍ ചെയ്തു. ഡെപ്പ് തുടര്‍ച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കി 100 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആമ്പറിന്റെ പരാതി.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്