ബാറ്റ്മാന്‍ സിനിമകളിലൂടെ ജനപ്രീതി നേടിയ ജോക്കര്‍ കഥാപാത്രം നായകനായ ആദ്യ ചിത്രമാണ് ജോക്കര്‍ ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോക്കറായി എത്തുന്നത് വാക്കിന്‍ ഫീനിക്‌സാണ്. ചിത്രത്തിലെ ജോക്കര്‍ കഥാപാത്രം തനിക്കേറേ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും തന്റെ മാനസികനിലയെ വരെ ആ കഥാപാത്രം സ്വാധീനിച്ചെന്നുമാണ് വാക്കിന്‍ ഫീനികസ് പറയുന്നത്.
“ടോഡ് ഫിലിപ്സ് എനിക്ക് ജോക്കറിന്റെ ഒരു കോമിക് ബുക്ക് തന്നിരുന്നു. അത് വായിച്ചു തീര്‍ത്ത ശേഷമാണ് എനിക്ക് പൂര്‍ണമായി ജോക്കറെ പൂര്‍ണമായി മനസ്സാലയത്. എനിക്ക് തോന്നുന്നത് ഒരു അഭിനേതാവില്‍ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളുടെയും ഒരംശം ഒളിച്ചിരിപ്പുണ്ട്. അത് കണ്ടെത്തുക മാത്രമാണ് അയാളുടെ ജോലി. ചിത്രീകരണം പുരോഗമിക്കും തോറും ഞാന്‍ എന്നിലെ പുതിയ വ്യക്തിത്വത്തെ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് അവസാനിക്കുന്നതുവരെ അയാള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു.”
“ഒരു കഥാപാത്രം മാനസികമായി സ്വാധീനിച്ചാല്‍ അത് നമ്മളെ ഭ്രാന്തമാക്കും. ജോക്കര്‍ എന്നെയും ഭ്രാന്തനാക്കി. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി 23 കിലോ ഭാരമാണ് ഞാന്‍ കുറച്ചത്. എനിക്കത് ചെയ്യാനാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.” വാക്കിന്‍ ഫീനിക്‌സ് പറഞ്ഞു. അതിശയിപ്പിക്കുന്ന അഭിനയമാണ് വാക്കിന്‍ ഫീനിക്‌സ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. നായകനായി വരുന്ന ടോഡ് ഫിലിപ്‌സിന്റെ ജോക്കര്‍ ചിത്രം ഏറെ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തല്‍.