റോസ് തടി കുറച്ചിരുന്നെങ്കില്‍ ജാക്ക് രക്ഷപ്പെട്ടേനെ, 'ടൈറ്റാനിക്' എത്തിയപ്പോള്‍ മുതല്‍ ബോഡി ഷെയ്മിംഗ്: കേറ്റ് വിന്‍സ്‌ലെറ്റ്

ലോക സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ പ്രണയ കാവ്യമാണ് ‘ടൈറ്റാനിക്’. സിനിമ ഇറങ്ങിയപ്പോള്‍ താന്‍ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെ കുറിച്ചാണ് നടി കേറ്റ് വിന്‍സ്‌ലെറ്റ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് തടി കൂടുതല്‍ ആയതിനാലാണ് ജാക്ക് മരിച്ചത് എന്നായിരുന്നു പരിഹാസം.

സിനിമയുടെ അവസാനം റോസ് മാത്രം രക്ഷപ്പെട്ടത് റോസിന് തടി കൂടുതലായത് കൊണ്ടാണെന്നും റോസ് മെലിഞ്ഞിട്ട് ആയിരുന്നെങ്കില്‍ ജാക്കിനും പിടിച്ചു നില്‍ക്കാന്‍ സ്ഥലം കിട്ടിയേനെ എന്ന രീതിയിലായിരുന്നു പരിഹാസം. കുട്ടിക്കാലം മുതല്‍ തന്നെ ഇത്തരത്തില്‍ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ക്കേ ശരീരത്തിന്റെ പേരില്‍ പരിഹാസം ഏറ്റു വാങ്ങേണ്ടി വന്നുവെന്നും സ്‌കൂള്‍ നാടകങ്ങളില്‍ പോലും തടിയുള്ള പെണ്‍കുട്ടിയുടെ റോള്‍ മാത്രമായിരുന്നു തനിക്ക് ലഭിച്ചിരുന്നത് എന്നാണ് കേറ്റ് പറയുന്നത്.

Read more

ഒടുവില്‍ സിനിമയില്‍ എത്തിയപ്പോഴും തടി കൂടുതലാണ് എന്ന പേരില്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നു എന്നാണ് കേറ്റ് പറയുന്നത്. ‘അതേ എനിക്ക് തടി കൂടുതലാണ്. അതിന്റെ പേരില്‍ എന്നെ പരിഹാസ്യയാക്കുന്നത് എന്തിനാണ്’ എന്നും കേറ്റ് ചോദിക്കുന്നുണ്ട്.