ഓസ്‌കര്‍ ജേതാവായ നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ബ്രിട്ടീഷ് നാടക, സിനിമ ഇതിഹാസമായ മാഗി സ്മിത്ത് രണ്ട് ഓസ്‌കറുകള്‍ നേടിയിട്ടുണ്ട്. ഹാരിപോട്ടര്‍ (പ്രൊഫസര്‍ മിനര്‍വ മഗൊനഗോള്‍സ), ഡൗണ്‍ ടൗണ്‍ അബേ എന്നീ സിനിമകളിലൂടെ 21-ാം നൂറ്റാണ്ടിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച അഭിനേത്രിയാണ്.
1934ലായിരുന്നു ജനനം. നാടകത്തിലൂടെയാണ് മാഗി സ്മിത്തിന്റെ കരിയറിന്റെ തുടക്കം. 1958ലെ മെലോഡ്രാമയായ നോവേര്‍ ടു ഗോയിലൂടെ ആദ്യത്തെ ബാഫ്ത നാമനിര്‍ദേശം നേടി. 1965ല്‍ പുറത്തിറങ്ങിയ ഒഥല്ലോയിലൂടെ ആദ്യമായി ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡി (1970), കാലിഫോര്‍ണിയ സ്യൂട്ട് (1979) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ഓസ്‌കര്‍ നേടിയത്. എട്ട് ബാഫ്റ്റ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.