ഹോളിവുഡില്‍ മുസ്ലിം വിവേചനം, അഭിനേതാക്കള്‍ ഒരു ശതമാനം മാത്രം; വിമര്‍ശിച്ച് മലാല

ഹോളിവുഡില്‍ മുസ്ലിം വിവേചനമെന്ന് നൊബേല്‍ ജേതാവ് മലാല യൂസുഫ് സായ്. ജനപ്രിയ ടെലിവിഷന്‍ പരമ്പരകളിലെ അഭിനേതാക്കളില്‍ ഒരു ശതമാനം മാത്രമാണ് മുസ്ലീങ്ങള്‍ ഉള്ളതെന്ന് മലാല വിമര്‍ശിച്ചു. യുഎസ് ചാനല്‍ ലൈഫ്ടൈമിന്റെ ‘വെറൈറ്റീസ് പവര്‍ ഓഫ് വുമണ്‍’ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മലാല.

”ഹോളിവുഡ് ചിത്രങ്ങളിലെ നായകരായുള്ള എന്നെ പോലുള്ള ഏഷ്യന്‍ വംശജര്‍ നാലു ശതമാനത്തിനും താഴെയാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. മുസ്ലിം ജനസംഖ്യ 25 ശതമാനമാണ്. എന്നാല്‍, ജനപ്രിയ ടെലിവിഷന്‍ പരമ്പരകളില്‍ ഒരു ശതമാനം മാത്രമാണ് മുസ്ലിം അഭിനേതാക്കളുള്ളത്” എന്നാണ് മലാലയുടെ വാക്കുകള്‍.

ചടങ്ങില്‍ അമേരിക്കന്‍ പാരഡി ഡോക്യു പരമ്പരയായ ‘അബോട്ട് എലമെന്ററി’ സംവിധായിക ക്വിന്റ ബ്രന്‍സന്‍ മലാലയ്ക്ക് വെറൈറ്റി പവര്‍ ഓഫ് വുമണ്‍ ആദരം സമര്‍പ്പിച്ചു. എക്സ്ട്രാകരിക്യുലര്‍ എന്ന പേരില്‍ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുമായി ചലച്ചിത്ര, ടെലിവിഷന്‍ മേഖലയിലും അരങ്ങേറ്റം കുറിക്കുകയാണ് മലാല.

ഏഷ്യന്‍ വംശജരായ വനിതകള്‍, നവാഗതരായ തിരക്കഥാകൃത്തുക്കളും മുസ്ലിം സംവിധായകരും അടക്കമുള്ളവരെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എക്സ്ട്രാകരിക്യുലാറിന് തുടക്കമിട്ടിരിക്കുന്നത് എന്നും മലാല പറഞ്ഞു.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്