ടു ദ എന്‍ഡ്; അവഞ്ചേര്‍സ്: എന്‍ഡ് ഗെയിമിന്റെ അവസാന ട്രെയിലറും എത്തി

സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിമിന്റെ അവസാന ട്രെയിലറും പുറത്തിറങ്ങി. പതിനൊന്നു വര്‍ഷങ്ങള്‍ കൊണ്ട് കോടിക്കണക്കിനുള്ള പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേര്‍സിലേയ്ക്കുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയാണ് ട്രെയിലര്‍. പതിവു തെറ്റാതെ മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

7.3 മില്യണ്‍ കാഴ്ച്ചക്കാരാണ് ഇതിനോടകം ട്രെയിലറിന് ഉള്ളത്. ട്രെന്‍ഡിംഗിലും ട്രെയിലര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 2.29 മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. മാര്‍വല്‍ സിനിമാറ്റിക് യൂണിവേര്‍സിന്റെ കടന്നുപോയ 21 സിനിമകളിലെയും രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എന്‍ഡ് ഗെയിമിന്റെ അവസാന ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. 2008ല്‍ അയണ്‍മാനിലൂടെയാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേര്‍സ് കളത്തിലിറങ്ങിയത്.

ഇന്ത്യന്‍ മാര്‍വെല്‍ ആരാധകര്‍ക്കായി ചിത്രത്തിന്റെ ഇന്ത്യന്‍ ആന്തം ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. സംഗീതം ഒരുക്കിയിരിക്കുന്നതും ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നതും ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹമാനാണ്. ചിത്രം ഏപ്രില്‍ 26ന് തിയറ്ററുകളിലെത്തും.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ