എന്‍ഡ് ഗെയ്മിലെ അവസാന യുദ്ധ രഹസ്യം പുറത്ത്; വീഡിയോ

അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ അവസാനഭാഗത്തു നടക്കുന്ന ബ്രഹ്മാണ്ഡയുദ്ധത്തിന്റെ മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വളരെ ആവേശത്തോടെയാണ് മേക്കിംഗ് വീഡിയോയെയും സിനിമാ ലോകം സ്വീകരിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ ഗ്രാഫിക്‌സ് പൂര്‍ത്തീകരിച്ചത്. ഡാന്‍ ഡുലോയായിരുന്നു ചിത്രത്തിന്റെ എന്‍ഡ് ഗെയ്മിന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് എന്‍ഡ് ഗെയിം. വര്‍ഷങ്ങളായി ജയിംസ് കാമറൂണിന്റെ സൃഷ്ടികളായിരുന്ന അവതാറും ടൈറ്റാനിക്കുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളില്‍. എന്നാല്‍ അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ വരവോടെ കാര്യങ്ങല്‍ മാറിമറിഞ്ഞു.

ഒന്നാം സ്ഥാനത്തായിരുന്ന അവതാറിന്റെ കളക്ഷന്‍ 2.78 ബില്യണ്‍ ആയിരുന്നു. ആ റെക്കോര്‍ഡാണ് “അവഞ്ചേഴ്സ് എന്‍ഡ് ഗെയിം” മറികടന്നത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന “ടൈറ്റാനിക്കി”ന്റെ ഇതുവരെയുള്ള കളക്ഷന്‍ 2.1 ബില്യണ്‍ ഡോളറാണ്. വെറും 12 ദിവസങ്ങള്‍ കൊണ്ടാണ് എന്‍ഡ്ഗെയിം ടൈറ്റാനിക്കിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. അതേസമയം, അവതാറിന്റെ രണ്ടാം ഭാഗം 2021 ഡിസംബര്‍ 17 നോടെ റിലീസിനെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ജയിംസ് കാമറൂണ്‍. “അവതാര്‍ 2” ന് ബോക്സ് ഓഫീസില്‍ മത്സരിക്കാനുള്ളത് ഇനി “അവഞ്ചേഴ്സി”നോടാവും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം