മുന്‍ പോണ്‍ സിനിമാ താരവും മോഡലുമായ മിയ ഖലീഫ വിവാഹമോചിതയാകുന്നു. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്ബെര്‍ഗായിരുന്നു മിയയുടെ ഭര്‍ത്താവ്. 2019ല്‍ ആണ് ഇരുവരും വിവാഹിതരായത്. ബന്ധം വേര്‍പ്പെടുത്തുന്നത് സംബന്ധിച്ച സ്ഥിരീകരണം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
“”ഞങ്ങള്‍ എല്ലായ്‌പ്പോഴും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ വേര്‍പിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള വ്യത്യാസങ്ങളാണ്. യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങള്‍ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. വെവ്വേറെ ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കള്‍ എന്നിവ വഴി തങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു”” എന്ന് മിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2020 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ ആഘോഷങ്ങള്‍ നടത്താന്‍ പ്ലാനിട്ടിരുന്നത്. എന്നാല്‍ കോവിഡ് മൂലം ഇത് മാറ്റിവെക്കുകയായിരുന്നു. ഐ.എസ് ഭീഷണിയെ തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തു നിന്നും പിന്‍വാങ്ങിയത്. പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്.
പത്താമത്തെ വയസിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. അഡള്‍ട് വെബ്സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം എതിര്‍പ്പുകള്‍ വന്നിരുന്നത്.
തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണ് എന്നായിരുന്നു അവരുടെ നിലപാട്. വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. ഒരു അഡള്‍ട് വീഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.