'ഈ വാക്കുകള്‍ അനാവശ്യമാണ്'; പ്രൊഫസറോട് വിട പറഞ്ഞ് അല്‍വാരോ മോര്‍ത്തെ

ലോകമെമ്പാടും ആരാധകരുള്ള വെബ് സീരിസാണ് മണി ഹെയ്സ്റ്റ്. സീരിസിന്റെ അവസാന സീസണിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് നടന്‍ അല്‍വാരോ മോര്‍ത്തെ അറിയിച്ചിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്ന വീഡിയോക്കൊപ്പം വികാരനിര്‍ഭരമായ കുറിപ്പും അല്‍വാരോ പങ്കുവച്ചു.

“”മണി ഹെയ്സ്റ്റ് സെറ്റിനോട് അവസാനമായി വിട ചൊല്ലുമ്പോള്‍ വാക്കുകള്‍ അനാവശ്യമാണ്. എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട്. ആരാധകരോട് (വിശേഷിച്ചും ഏറ്റവും ആദ്യം ഉണ്ടായിരുന്നവരോട്), വാന്‍കൂവര്‍ മീഡിയ പ്രൊഡക്ഷന്‍സിനോടും നെറ്റ്ഫ്‌ളിക്‌സിനോടും പിന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രൊഫസറോടും. നിങ്ങളോടൊപ്പമുള്ള ആ നല്ല നിമിഷങ്ങള്‍ ഞാന്‍ മിസ് ചെയ്യും, നന്ദി”” എന്നാണ് അല്‍വരോ മോര്‍ത്തെയുടെ കുറിപ്പ്.

ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ സീരിസുകളില്‍ ഒന്നാണ് സ്പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ മണി ഹെയ്സ്റ്റ്. 2017ല്‍ ആണ് മണി ഹെയ്സ്റ്റ് സംപ്രേഷണം ആരംഭിച്ചത്. ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിലാണ് സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ സീരീസ് “ലാ കാസ ഡി പാപ്പല്‍” എന്ന പേരില്‍ ആദ്യം റിലീസ് ചെയ്തത്.

പിന്നീട് നെറ്റ്ഫ്‌ളിക്‌സ് സിരീസിന്റെ ആഗോള അവകാശം വാങ്ങുകയായിരുന്നു. ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് എത്തിയതോടെയാണ് ലോകം മുഴുവനുള്ള പ്രേക്ഷകരും ഇത് ഏറ്റെടുത്തത്. 2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്. അവസാന സീസണ്‍ ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തും.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്