രക്തദാഹിയായി ഡ്രാക്കുള വീണ്ടും വരുന്നു; ഭയപ്പെടുത്തും ട്രെയിലര്‍

നോവലുകളിലൂടെയും സിനിമകളിലൂടെയും വായനക്കാരെയും പ്രേക്ഷകരെയും വിറപ്പിച്ച രക്തദാഹിയായ ഡ്രാക്കുള വീണ്ടും അവതരിക്കുന്നു. ടിവി സീരീസ് രൂപത്തിലാണ് ഡ്രാക്കുള വീണ്ടും ലോകത്തിന് മുമ്പിലേക്ക് എത്തുന്നത്. ബിബിസി ചാനലാണ് ഡ്രാക്കുളയുടെ ടിവി സീരീസുമായി എത്തുന്നത്. നെറ്റ്ഫ്ളിക്സാണ് സീരീസിന്റെ നിര്‍മ്മാതാക്കള്‍.

സീരീസിന്റേതായി പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. നടന്‍ ക്ലെയ്സ് ബാങാവും ഡ്രാക്കുളയെ അവതരിപ്പിക്കുക. ഷെര്‍ലോക്ക് എന്ന സൂപ്പര്‍ഹിറ്റ് സീരിസിന്റെ മേക്കേര്‍സ് ആണ് ഡ്രാക്കുളയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. മാര്‍ക് ഗറ്റിസ്, സ്റ്റിവെന്‍ മൊഫാറ്റ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന സീരീസ് മൂന്ന് ഭാഗങ്ങളായാവും എത്തുക.

1897-ലാണ് വിശ്വവിഖ്യാതമായ ഡ്രാക്കുള എന്ന നോവല്‍ ആദ്യമായി പുറത്തിറങ്ങുന്നത്. ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കറുടെ ഭാവനയില്‍ പിറവി കൊണ്ട കഥാനായകനാണ് ഡ്രാക്കുള. 1931 ലാണ് ഡ്രാക്കുളയെ കുറിച്ചുള്ള ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. പിന്നീട് പലപ്പോഴാണ് 220 ഓളം ചിത്രങ്ങള്‍ ഡ്രാക്കുള കഥാപാത്രമായി എത്തി. ഇതില്‍ ക്രിസ്റ്റഫര്‍ ലീ ഡ്രാക്കുളയായി അഭിനയിച്ച് 1958 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ഓഫ് ഡ്രാക്കുള ഏറെ പ്രസിദ്ധമാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ