നടൻ ബിൽ കോബ്‌സ് അന്തരിച്ചു

സിനിമയിലും ടെലിവിഷനിലും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച മുതിർന്ന നടനായ ബിൽ കോബ്‌സ് അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിൻ്റെ മരണവാർത്ത കുടുംബാംഗങ്ങൾ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു.

1934 ജൂൺ 16 ന് ഒഹായോയിലെ ക്ലീവ്ലാൻഡിലാണ് വിൽബർട്ട് ഫ്രാൻസിസ്കോ കോബ്സ് ജനിച്ചത്. അദ്ദേഹത്തിൻ്റെ ആദ്യകാല അഭിനയ ജീവിതം നാടകരംഗത്തായിരുന്നു. പിന്നീട് അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ നീഗ്രോ എൻസെംബിൾ കമ്പനിയിൽ ചേർന്നു. ഇതിന് ശേഷം അഭിനയത്തിലെ തൻ്റെ വിപുലമായ കരിയറിന് അടിത്തറയിട്ടു.

1974-ൽ ‘ദ ടേക്കിംഗ് ഓഫ് പെൽഹാം വൺ ടു ത്രീ’ എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ സിനിമയിലെ അരങ്ങേറ്റം. ‘ദ ഹിറ്റലര്‍’, ‘ദ ബ്രദര്‍ ഫ്രം അനതര്‍ പ്ലാനെറ്റ്’, ‘നൈറ്റ് അറ്റ് ദ മ്യൂസിയം’, ‘ഐ വില്‍ ഫ്‌ലൈ എവേ’ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.

ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ശ്രദ്ധേയമായ ഒരു കരിയർ ആയിരുന്നു അദ്ദേഹത്തിന്റേത്. പലരുടെയും ജീവിതത്തെ സ്പർശിച്ച വൈവിധ്യവും അവിസ്മരണീയവുമായ പ്രകടനങ്ങളുടെ പാരമ്പര്യം അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയായത്.