കൊറോണ ഭീതിയെ തുടര്‍ന്ന് ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രം “നോ ടൈം ടു ഡൈ”യുടെ റിലീസ് മാറ്റി. ഏപ്രില്‍ 10 ന് റിലീസിന് എത്താനിരുന്ന ചിത്രം പുതിയ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 25 നാവും തിയേറ്ററുകളിലെത്തുക. യുകെയില്‍ നവംബര്‍ 12 ന് ചിത്രം റിലീസ് ചെയ്യും.
പിയേഴ്‌സ് ബ്രോസ്‌നനു ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രമാണിത്. 2006 ല്‍ റിലീസ് ചെയ്ത കാസിനോ റോയല്‍ മുതല്‍ 007 ആയി വേഷമിട്ട താരം ക്വാണ്ടം ഓഫ് സൊളാസ്, സ്‌കൈഫാള്‍, സ്‌പെക്ട്ര എന്നിങ്ങനെ നാലു ചിത്രങ്ങളിലാണ് നായകനായത്. ഡാനിയല്‍ കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നേരത്തെ ചിത്രത്തില്‍ ഡിഫന്‍ഡര്‍ ഉപയോഗിച്ച് ചെയ്യുന്ന കിടിലന്‍ സ്റ്റണ്ട് മേക്കിംഗ് വീഡിയോ ലാന്‍ഡ് റോവര്‍ പുറത്തുവിട്ടിരുന്നു. ഏകദേശം 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേയ്ക്ക് പതിപ്പിച്ച് മുന്നോട്ട് കുതിക്കുന്ന ഡിഫന്‍ഡറിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്. പ്രശസ്ത സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ ലീ മൊറൈസണും ഓസ്‌കാര്‍ ജേതാവ് ക്രിസ് കോര്‍ബോള്‍ഡും ചേര്‍ന്നാണ് ഡിസ്‌കവറിയുടെ സ്റ്റണ്ട് ഡിസൈന്‍ ചെയ്തത്.