രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമല്ല, ഓസ്‌കര്‍ വേദിയില്‍ 'നാട്ടു നാട്ടു' ഗാനത്തിന് ഈ താരം ചുവടു വെയ്ക്കും

ഇന്ത്യയുടെ പ്രതീക്ഷയുമായണ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം 2023 ഓസ്‌കര്‍ അവാര്‍ഡ്‌സില്‍ മത്സരിക്കുന്നത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ഗാനം മത്സരിക്കുന്നത്. ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന പുരസ്‌കാര ചടങ്ങില്‍ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് ഗാനം വേദിയില്‍ അവതരിപ്പിക്കുന്നുമുണ്ട്.

ഓസ്‌കര്‍ വേദിയില്‍ ഈ ഗാനത്തിന് നൃത്തം ചെയ്യാന്‍ എത്തുന്നത് രാം ചരണും ജൂനിയര്‍ എന്‍ടിആറുമല്ല. അമേരിക്കന്‍ നടിയും നര്‍ത്തകിയുമായ ലോറന്‍ ഗോട്‌ലീബ് ആണ്. ഇന്ത്യന്‍ സിനിമകളിലും റിയാലിറ്റി ഷോകളിലും പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ് ലോറന്‍. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

”സ്‌പെഷ്യല്‍ ന്യൂസ്, ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് ഞാന്‍ ചുവടു വയ്ക്കും. ലോകത്തിലെ ഏറ്റവും അഭിമാനകരമായ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ എനിക്ക് ആവേശമുണ്ട്. വിഷ് മി ലക്” എന്നാണ് ലോറന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

‘എബിസിഡി: എനിബഡി കാന്‍ ഡാന്‍സ്’, ‘ഡിക്ടറ്റീവ് ബ്യോംകേഷ് ബക്ഷി’, ‘എബിസിഡി 2’ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ലോറന്‍. ‘ജലക് ദികലാ ജാ, ബിഗ് ബോസ്, കോമഡി ക്ലാസസ്, കോമഡി നൈറ്റ്‌സ് ലൈവ് എന്നീ ഹിന്ദി ടെലിവിഷന്‍ ഷോകളിലും ലോറന്‍ പങ്കെടുത്തിട്ടുണ്ട്.

അതേസമയം, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് പിന്നാലെ നാട്ടു നാട്ടു ഗാനം അക്കാദമി അവാര്‍ഡ് കൂടി നേടിയാല്‍ അത് പുതു ചരിത്രമാകും. തിങ്കളാഴ്ച ഇന്ത്യന്‍ സമയം 5.30ന് ആണ് പുരസ്‌കാര ചടങ്ങ് ആരംഭിക്കുക.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!