വിജയ്‌യുടെ ഫോൺ വിളിയിൽ രശ്‌മികയുടെ മുഖം നാണത്താൽ ചുവന്ന് തുടുത്തെന്ന് ആരാധകർ; വൈറലായി വീഡിയോ !

നടി രശ്‌മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന റിപോർട്ടുകൾ വന്നിട്ട് കുറച്ചു നാളുകളായി. ഇരുവരെയും ചുറ്റിപറ്റി നിരവധി കിംവദന്തികളാണ് ഉണ്ടാകാറുള്ളത്. രശ്‌മികയുടെയും വിജയ്‍യുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും നിമിഷനേരം കൊണ്ട് വൈറലാകാറുമുണ്ട്. എന്നാൽ രശ്‌മികയുടെ പുതിയൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

രശ്‌മിക നായികയായി എത്തുന്ന രൺബീർ കപൂർ ചിത്രം ആനിമൽ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അണ്‍സ്റ്റോപ്പബള്‍ വിത്ത് എൻബികെയില്‍ എത്തിയതായിരുന്നു താരവും രൺബീർ കപൂറും. ഷോയുടെ രസകരമായ ഒരു പ്രോമോ വീഡിയോയിലാണ് ആരാധകർ ചിലത് കണ്ടെത്തിയിരിക്കുന്നത്.

ദേവരെകൊണ്ടയുടെ അര്‍ജുൻ റെഡ്ഡി എന്ന സിനിമയുടെയും രൺബീറിന്റെ ആനിമല്‍ സിനിമയുടെയും പോസ്റ്റര്‍ കാണിച്ചപ്പോള്‍ മികച്ച നായകൻ ആരാണെന്ന് ചോദിക്കാൻ ബാലയ്യയോട് രണ്‍ബിര്‍ ആവശ്യപ്പെടുമ്പോൾ രശ്‍മികയുടെ മുഖം ചുവക്കുന്നതായി വീഡിയോയില്‍ കാണാമെന്നാണ് ആരാധകര്‍ പറയുന്നത്. വിജയ് ദേവേരകൊണ്ട ഫോണില്‍ വിളിക്കുമ്പോൾ രശ്‍മിക മന്ദാനയുടെ മുഖം നാണത്താല്‍ ചുവന്നു എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത പാൻ-ഇന്ത്യ സിനിമയിൽ അനിൽ കപൂർ, ബോബി ഡിയോൾ, ത്രിപ്തി ദിമ്രി, ശക്തി കപൂർ, പ്രേം ചോപ്ര എന്നിവരും അഭിനയിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ ആനിമൽ റിലീസ് ചെയ്യും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്