തന്റെ ഓസ്‌കര്‍ പുരസ്‌കാരം യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിക്ക് സമ്മാനവിച്ച് ഹോളിവുഡ് താരം ഷോണ്‍ പെന്‍. തന്റെ ടെലിഗ്രാം ചാനലിലൂടെ സെലന്‍സ്‌കി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. യുക്രൈന്റെ തലസ്ഥാനമായ കീവില്‍ വച്ചാണ് പുരസ്‌കാരം സെലന്‍സിക്ക് ഷോണ്‍ നല്‍കിയത്.
യുക്രൈന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ ആന്റണ്‍ ഗെറാഷെങ്കോയും സെലെന്‍സ്‌കി-ഷോണ്‍ പെന്‍ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. തന്റെ ഓസ്‌കാര്‍ ഷോണ്‍ യുക്രൈനിന് നല്‍കി, തങ്ങള്‍ക്ക് ഇതൊരു ബഹുമതിയാണെന്ന് ഗെറാഷെങ്കോ ട്വീറ്റ് ചെയ്തു.
അഭിനേതാവിന് പുറമെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ് ഷോണ്‍ പെന്‍. സെലന്‍സ്‌കിയുമായുള്ള തന്റെ കൂടിക്കാഴ്ചകളെ കുറിച്ച് ഷോണ്‍ മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ച എന്നോണമാണ് ഷോണ്‍ വീണ്ടും സെലന്‍സ്‌കിയെ കണ്ടതും തനിക്ക് ലഭിച്ച പുരസ്‌കാരം യുക്രൈന് നല്‍കിയതും.
Read more
നടനും സംവിധായകനുമായ ഷോണ്‍ പെന്‍ രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2003ലെ ‘മിസ്റ്റിക് റിവര്‍’, 2008ലെ ‘മില്‍ക്’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഷോണ്‍ നേടിയിട്ടുണ്ട്. ‘ബ്ലാക്ക് ഫ്‌ളൈസ് എന്ന ചിത്രമാണ് ഷോണിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.