സ്പൈഡര്‍മാന്‍ മാര്‍വല്‍ സിനിമാറ്റിക് വേള്‍ഡ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സോണി പിക്ചേഴ്സും മാര്‍വലിന്റെ ഉടമകളായ ഡിസ്നിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്പൈഡര്‍മാനും മാര്‍വലും വഴി പിരിയുന്നതെന്നാണ് സൂചന. സോണിക്കാണ് കോമിക് കഥാപാത്രമായിരുന്ന സ്പൈഡര്‍മാന്റെ ഉടമസ്ഥാവകാശം.
സ്പൈഡര്‍മാന്‍ ചിത്രങ്ങളില്‍ കൂടുതല്‍ അവകാശം വേണമെന്ന ഡിസ്നിയുടെ ആവശ്യം നിരാശാജനകമാണ്. ഇനിയുള്ള സ്‌പൈഡര്‍മാന്‍ ചിത്രങ്ങളക്ക് മാര്‍വല്‍ സ്റ്റുഡിയോ പ്രസിഡന്റ് കെവിന്‍ ഫെയ്ജിന്റെ ഇടപെടലുകളുണ്ടാകില്ല” എന്ന് സോണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇരുകമ്പനികളും ചേര്‍ന്നാണ് സ്‌പൈഡര്‍മാന്റെ ഒടുവിലത്തെ രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.
മാര്‍വല്‍ കോമിക്സിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്പൈഡര്‍മാന്റെ ഉടമസ്ഥാവകാശം 1999-ലാണ് സോണി സ്വന്തമാക്കുന്നത്. അഞ്ച് സ്പൈഡര്‍മാന്‍ ചിത്രങ്ങളാണ് സോണി സ്വന്തം നിലയില്‍ ഒരുക്കിയത്. ഒരു ഘട്ടത്തില്‍ നഷ്ടത്തിലായിരുന്ന സോണിയുടെ നിര്‍മ്മാണ കമ്പനിക്ക് മാര്‍വലിന്റെ പിന്തുണ ഏറെ നിര്‍ണായകമായിരുന്നു. കമ്പനികളുടെ പുതിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്