ബിക്കിനി ധരിച്ച് വന്നാല്‍ പോക്കോളാമെന്ന് പറഞ്ഞ് വീടിന് മുന്നില്‍ ബഹളം; ദുരനുഭവം വെളിപ്പെടുത്തി നടി

പാപ്പരാസികളില്‍ നിന്നും താന്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി ഹോളിവുഡ് താരം സിഡ്നി സ്വീനി. ഫ്ളോറിഡയിലെ തന്റെ വീടിന് പുറത്തേക്ക് ബിക്കിനി ധരിച്ച് വരാന്‍ ആവശ്യപ്പെട്ടു എന്നാണ് സിഡ്‌നി സ്വീനി തുറന്നു പറഞ്ഞിരിക്കുന്നത്.

തന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ പാപ്പരാസികള്‍ ആക്രോശിച്ചു. ബിക്കിനി ധരിച്ച് പുറത്ത് വന്നാല്‍ ഫോട്ടോ എടുത്ത് തിരിച്ചു പോകാമെന്ന് അവര്‍ കുടുംബാംഗങ്ങളോട് പറഞ്ഞു. ഇത്തരക്കാര്‍ ബീച്ചിന് സമീപത്തെ കുറ്റിക്കാടുകളില്‍ ഒളിച്ചിരിക്കുന്നതിന്റെ ചിത്രം തന്റെ കൈയിലുണ്ട്.

രാവിലെ ആറ് മണിക്ക് വരുന്ന ഇവര്‍ വൈകിട്ട് നാല് മണിയായാലും തിരിച്ചു പോവില്ല. തനിക്ക് സ്വന്തം വീട്ടില്‍ സുരക്ഷിതമായി ഇരിക്കേണ്ടതുണ്ട്. ഇത്തരം ഫോട്ടോഗ്രാഫര്‍മാരുടെ സാന്നിധ്യം തന്നെ പൊതുവേ അലോസരപ്പെടുത്താറില്ല. എന്നാല്‍, ചിത്രം എടുത്ത് ഷെയര്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍ വെളിപ്പെടും.

ഇത് തന്റെ സുരക്ഷിതത്വം അപകടത്തിലാക്കും. വീടിന് മുന്നിലൂടെ ബോട്ടുകളില്‍ പോകുന്ന പാപ്പരാസികള്‍ ഇതാണ് സിഡ്‌നി സ്വീനിയുടെ വീട് എന്ന് പറയുന്നത് കേള്‍ക്കാം, വീടിന്റെ മുറ്റം മുതലുള്ള വിഷ്വല്‍സ് എടുക്കുകയും ചെയ്യും എന്നാണ് സിഡ്‌നി പറയുന്നത്. അതേസമയം, യൂഫോറിയ, എനിവണ്‍ ബട്ട് യൂ എന്നീ ചിത്രങ്ങളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ