ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

വിമാനത്തില്‍ നിന്നും ചാടിയും തൂങ്ങിപ്പിടിച്ച് ഫൈറ്റ് ചെയ്യുന്നതുമടക്കം അതീവ സാഹിസകമായ രംഗങ്ങള്‍ ഡ്യൂപ്പ് ഇല്ലാതെ ചെയ്യുന്ന താരമാണ് ടോം ക്രൂസ്. ഒരു കെട്ടിടത്തില്‍ നിന്നും മറ്റൊന്നിലേക്ക് ചാടുന്നതും മലമുകളില്‍ നിന്ന് ബൈക്കില്‍ താഴേക്ക് പറന്നിറങ്ങുന്നതുമെല്ലാം ഡ്യൂപ്പിനെ ഉപയോഗിക്കാതെ ടോം ക്രൂസ് ചെയ്ത് വിസ്മയിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ജീവിതത്തില്‍ ആദ്യമായി ഒരു രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കുകയാണ് ടോം ക്രൂസ് ഇപ്പോള്‍. മിഷന്‍ ഇംപോസിബിള്‍ പരമ്പരയില്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലാണ് ടോം ക്രൂസ് ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതൊരു സാഹസികരംഗമല്ല.

ഒരു പുസ്തകത്തിന്റെ പേജ് മറിക്കുന്ന നിസാര രംഗമാണിത്. മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാന്‍ഡ് ഡബിള്‍ എന്നാണ് ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. കാരണം കൈ മാത്രമേ രംഗത്തിലുണ്ടാവൂ. പുതിയ ചിത്രത്തിനായി സ്‌കൈ ഡൈവിങ്ങും വിമാനത്തില്‍ തൂങ്ങി കിടന്നുള്ള ഫൈറ്റുമൊക്കെ ടോം ക്രൂസ് ചെയ്തിട്ടുണ്ട്.

ഈ രംഗങ്ങള്‍ ചെയ്ത് ക്ഷീണിതനായ താരം വിശ്രമത്തിലാണ്. അതുകൊണ്ടാണ് ഈ ചെറിയ രംഗം ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ചിരിക്കുന്നത്. മിഷന്‍ ഇംപോസിബിള്‍: ഫൈനല്‍ റെക്കണിങ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അടുത്ത വര്‍ഷം മേയ് 23ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല