ട്വൈലൈറ്റ് താരം ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ടും കാമുകി ഡിലന്‍ മേയറും വിവാഹിതരായി. ഏറെ കാലം ഡേറ്റിങ്ങില്‍ ആയിരുന്നു ഇരുവരും. ലോസ് ഏഞ്ജലിസിലെ വീട്ടില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
2019ല്‍ ആണ് തങ്ങളുടെ ബന്ധം ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. 2021ല്‍ എന്‍ഗേജ്‌മെന്റ് കഴിഞ്ഞ വിവരവും ക്രിസ്റ്റിന്‍ പങ്കുവച്ചിരുന്നു. കോടതിയില്‍ നിന്ന് വിവാഹ ലൈസന്‍സ് കൈപ്പറ്റിയ ശേഷമായിരുന്നു സ്വകാര്യ ചടങ്ങില്‍ ഇരുവരും വിവാഹിതരായത്.
ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 2013ല്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ടും ഡിലന്‍ മേയറും പരിചയത്തിലാവുന്നത്. മോഡല്‍ സ്റ്റെല്ല മാക്‌സ്‌വെല്ലുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്.
അതേസമയം, ‘ദ സേഫ്റ്റി ഓഫ് ഒബ്ജക്റ്റ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റിന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ടൈ്വലൈറ്റിലെ ബെല്ല എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. നടിയും എഴുത്തുകാരിയുമാണ് ഡിലന്‍ മേയര്‍. മിസ് 2059 എന്ന സീരിസിലും ഏതാനും ചിത്രങ്ങളിലും ഡിലന്‍ വേഷമിട്ടിട്ടുണ്ട്.