മാര്‍വലിന്റെ ബ്ലാക്ക് വിഡോ എന്ന കഥാപാത്രത്തിലൂടെയാണ് ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ ജനപ്രിയയായത്. ഹോളിവുഡിലെ ആകര്‍ഷകത്വമുള്ള നടിമാരിലൊരാളാണെങ്കിലും അവര്‍ സിനിമകളില്‍ പൂര്‍ണ്ണനഗ്നയായി അഭിനയിച്ചിട്ടില്ല.
ജോനാഥാന്‍ ഗ്ലേസറിന്റെ സംവിധാനത്തില്‍ 2014ല്‍ തീയേറ്ററുകളിലെത്തിയ സയന്‍സ് ഫിക്ഷന്‍ ചിത്രം അണ്ടര്‍ ദി സ്‌കിന്നിലാണ് നടി ഇതില്‍ നിന്ന മാറി ചിന്തിക്കുന്നത്.
പൂര്‍ണ്ണ നഗ്നയായി അഭിനയിക്കാമെന്ന് സമ്മതിച്ച അവര്‍ അതിന് ഒരു നിബന്ധനയും മുന്നോട്ട് വെച്ചു. നഗ്നയായി അഭിനയിക്കാന്‍ തയ്യാറാണ് എന്നാല്‍ സെക്‌സിയായി അഭിനയിക്കില്ല എന്നായിരുന്നു നടിയുടെ തീരുമാനം.
കഥാപാത്രത്തിന് അത്തരത്തിലൊരു രംഗം അനിവാര്യമായതിനാലാണ് താന്‍ അങ്ങനെ അഭിനയിക്കാന്‍ തയ്യാറായതെന്നും അവര്‍ പിന്നീട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കഥാപാത്രത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ.
അവള്‍ പൂര്‍ണ്ണമായും വളരെ വ്യത്യസ്തമായ ഒരു സ്പീഷിസ് ആണ്. അപ്പോള്‍ നഗ്നത ഒരു പരിധി വരെ ഗുണകരമാകം. കറുത്ത മുടി കൂടി വേണമെന്ന ആശയം ഞാനാണ് മുന്നോട്ട് വെച്ചത്. സ്‌കാര്‍ലറ്റ് കൂട്ടിച്ചേര്‍ത്തു.