സൈബര്‍ ആക്രമണം, പൊലീസില്‍ പരാതി നല്‍കി ഹണി റോസ്

സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നിരന്തരം സൈബര്‍ ആക്രമണം നടക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ 30ഓളം പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. നേരത്തെ സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടി നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹണി റോസ് അധിക്ഷേപ പരാമര്‍ശം വ്യക്തമാക്കി രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നതായി താരം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ പതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു. എന്നാല്‍ അധിക്ഷേപിച്ച വ്യക്തിയുടെ പേര് താരം വെളിപ്പെടുത്തിയിരുന്നില്ല.

അധിക്ഷേപം തുടര്‍ന്നാല്‍ തീര്‍ച്ചയായും നിയമനടപടിയുമായി മുന്നോട്ട് പോകും. പേര് പറഞ്ഞില്ലെങ്കിലും ആളുകള്‍ക്ക് അറിയാം. സാമൂഹികമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട വിഷയമാണത്. അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ല. തനിക്കും തന്റെ കുടുംബത്തിനും അത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയമായതിനാലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞിരുന്നു.

Latest Stories

പാപ്പുവ ന്യൂഗിനിയിൽ നരഭോജനമോ? പുറത്ത് വന്നത് ഞെട്ടിക്കുന്ന ചിത്രങ്ങൾ, പ്രതികരിച്ച് മന്ത്രി

തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുന:പരിശോധിക്കണം; കുട്ടികളുടെ ഭാവി ഇല്ലാതാക്കരുത്; സര്‍ക്കാരിനോട് ഡിവൈഎഫ്‌ഐ

" റൊണാൾഡോയെ തടുക്കാൻ എനിക്ക് സാധിക്കും, പക്ഷെ മെസിയെ പിടിക്കാൻ പാടാണ്"; മുൻ സ്പാനിഷ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

'എമർജൻസി' കാണാൻ എത്തണം; പ്രിയങ്കാ ​​ഗാന്ധിയ്ക്ക് ക്ഷണവുമായി കങ്കണ റണാവത്ത്

ആ താരത്തിന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, അതിന്റെ തെളിവാണ് നമ്മൾ പരമ്പരയിൽ കണ്ടത്; ഇന്ത്യൻ താരത്തിനെതിരെ ബ്രാഡ് ഹാഡിൻ

മൂന്ന് ദിവസം വനത്തിനുള്ളില്‍ ഇന്റര്‍നെറ്റും ഫോണുമില്ലാതെ; ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രക്കിംഗില്‍ എങ്ങനെ പങ്കെടുക്കാം

ഒടുവിൽ ഇന്ത്യക്ക് ആശ്വാസ വാർത്ത; രാജകീയ തിരിച്ച് വരവിന്റെ വലിയ സിഗ്നൽ തന്ന് ആ താരം; വീഡിയോ വൈറൽ

മുഖ്യമന്ത്രി വിളിച്ച് ഹണി റോസിന് പിന്തുണ അറിയിച്ചു; ആഢംബര കാറില്‍ മുങ്ങിയ ബോബി ചെമ്മണ്ണൂര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ജീപ്പില്‍

പഴുതടച്ച് ഹണി റോസിന്റെ നീക്കം; ആദ്യം 30 പേര്‍ക്കെതിരെ പരാതി നല്‍കിയത് കൃത്യമായ നിയമോപദേശത്തില്‍; ബോബി ചെമ്മണ്ണൂരിനെ അറസ്റ്റില്‍ കുടുക്കിയത് ഇങ്ങനെ

'വാഹനാപകടത്തിൽപ്പെടുന്നവർക്ക് ഏഴ് ദിവസം സൗജന്യ ചികിത്സ'; പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ​ഗഡ്കരി