‘ആ ചിത്രം കാണാന്‍ അക്ഷമനായി കാത്തിരിക്കുന്നു’ - ഗൗതം വാസുദേവ മേനോന്‍

ദ്രുവങ്ങള്‍ 16 എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യ മുഴുവന്‍ സംസാര വിഷയമായ സംവിധായകന്‍ കാര്‍ത്തിക് നരേന്റെ അടുത്ത ചിത്രം നരകാസുരന്റെ ഷൂട്ടിംഗ് അവസാനിച്ചു. പ്രമുഖ സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം 41 ദിവസത്തെ ഷെഡ്യൂളിന് ശേഷമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കാര്‍ത്തിക് നരേന്റെ ചിത്രം ആദ്യം കാണാന്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്ക് കഴിയും. അതിനായി കാത്തിരിക്കുന്നു എന്നാണ് ഗൗതം വാസുദേവ മേനോന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ച കാര്യം സൂചിപ്പിച്ചുകൊണ്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

അരവിന്ദ് സ്വാമി, സൃയാ ശരണ്‍, സുദീപ് കിഷന്‍, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ധ്രുവ് എന്നാണ് അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന്റെ പേര്. ലക്ഷ്മണ്‍ എന്നാണ് ഇന്ദ്രജിത്ത് കഥാപാത്രത്തിന്റെ പേര്. നേരത്തെ ഇന്ദ്രജിത്ത് പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം ഫെയ്‌സ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.