ആയിരം കോടി ക്ലബ്ബ് കടന്ന ഇന്ത്യൻ സിനിമകളും നായകന്മാരും !

ഇന്ത്യൻ സിനിമയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷകരെയടക്കം ത്രില്ലടിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഒന്നാണ് ബോക്സ് ഓഫീസില്‍ കോടി ക്ലബ്ബുകളിൽ കയറിക്കൂടിയ സിനിമകൾ. ഒന്നിനൊന്ന് മെച്ചപ്പെട്ട പല സിനിമകളും ഇത്തരത്തിൽ ആയിരം കോടി ക്ലബ്ബുകളിൽ വരെ കയറിയതോടെ ഇത് വലിയ രീതിയിൽ സിനിമകളെ സ്വാധീനിക്കാനും തുടങ്ങിയിട്ടുണ്ട്. ഒരു സിനിമ റിലീസ് ആയാൽ അതിന്റെ വിജയത്തിനപ്പുറത്തേക്ക് സിനിമ ഏത് ക്ലബ്ബിൽ കയറും എന്ന് നോക്കിയിരിക്കുന്നവരാണ് സിനിമാപ്രേമികൾ അടക്കമുള്ളവർ. മാത്രമല്ല, സിനിമകളുടെ സാമ്പത്തിക വിജയത്തെ പുതിയ രീതിയിൽ വേർതിരിക്കാനും ഇത്തരം ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി എന്ന മാന്ത്രിക സംഖ്യയില്‍ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയ ചിത്രങ്ങൾ മാത്രമാണ് ആയിരം കോടി കടന്നിരിക്കുന്നത്. ഇത്തരത്തിൽ ആയിരം കോടി ക്ലബ്ബുകളിൽ കയറിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പോലെ തന്നെ ഹിറ്റായി മാറുന്നവരാണ് സിനിമയിലെ നായകന്മാരും.

ഏഴ് വര്‍ഷം മുന്‍പെത്തിയ ബോളിവുഡ് ചിത്രമായ ദംഗൽ ആണ് 1000 കോടി ക്ലബ്ബിലേക്ക് ആദ്യമെത്തിയ ഇന്ത്യന്‍ സിനിമ. 2016ൽ ആമിർ ഖാൻ മുഖ്യവേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് നിതീഷ് തിവാരി ആണ്. ബയോഗ്രാഫിക്കൽ സ്പോർട്സ് ഡ്രാമയായ ചിത്രം രാജ്യത്തിനകത്തും പുറത്തും വൻ ഹിറ്റായിരുന്നു. സിനിമ ആഗോള ബോക്സ്ഓഫീസിൽ 2200 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. 2017ൽ റിലീസായ എസ്എസ് രാജാമൌലിയൊരുക്കിയ ‘ബാഹുബലി: ദ കൺക്ലൂഷൻ’ ആണ് അടുത്ത ചിത്രം. ബാഹുബലിയുടെ രണ്ടാം ഭാഗമായ ചിത്രത്തിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിച്ചത്. ബ്രഹ്മാണ്ഡ ചിത്രമായ സിനിമയിൽ പ്രഭാസ് ആണ് മുഖ്യ വേഷത്തിൽ എത്തിയത്. പ്രഭാസിന്റെ കരിയർ ബെസ്റ്റ് ചിത്രം കൂടിയായിരുന്നു ഇത്. ബോക്സ്ഓഫീസിൽ ചിത്രം 1800 കോടിക്ക് മുകളിൽ ആണ് കളക്ഷൻ നേടിയത്.

രാജമൗലിയുടെ തന്നെ മറ്റൊരു വിസ്മയം ആയിരുന്നു 2022ൽ പുറത്തിറങ്ങിയ ആർആർആർ. രാം ചരണും ജൂനിയർ എൻടിആറും മുഖ്യ വേഷത്തിൽ എത്തിയ ചിത്രം രാജ്യത്തിനകത്തും പുറത്തും സൂപ്പർ ഹിറ്റായിരുന്നു. ആയിരം കോടി ക്ലബ്ബിൽ കയറിയത് കൂടാതെ ചിത്രം ഓസ്കാർ നേടുകയും ചെയ്തു. ജൂനിയർ എൻടിആറിന്റെ ആദ്യത്തെ ആയിരം കോടി സിനിമയായിരുന്നു ആർആർആർ. റാം ചരണിന്റെ കരിയറിന് വലിയ മാറ്റങ്ങൾക്ക് കാരണമായ ചിത്രം കൂടിയാണ് ആർആർആർ. ആയിരം കോടി കടന്ന സിനിമകളിൽ മൂന്നാം സ്ഥാനത്താണ് ആർ ആർ ആർ.

ഇന്ത്യൻ സിനിമയിൽ തന്നെ തരംഗമായി മാറിയ സിനിമയായിരുന്നു കെജിഎഫ് ചാപ്റ്റർ 2.100 കോടി ബഡ്ജറ്റിൽ ഒരുക്കി 1200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം പ്രശാന്ത് നീൽ ആണ് സംവിധാനം ചെയ്തത്. എല്ലാ പ്രതീക്ഷകളെയും മറികടന്നുകൊണ്ട് ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്താണ് കെജിഎഫ് ചാപ്റ്റർ 2 മുന്നേറിയത്. യാഷ് ആണ് ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നായകനായി എത്തിയത്. കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്നെ ഇടം നേടിയ നടനാണ് യാഷ് എന്നു വേണമെങ്കിലും പറയാം. ഷാരൂഖ് ഖാന്‍റെയും കഴിഞ്ഞ കുറച്ച കാലമായി വലിയ രീതിയില്‍ തകര്‍ച്ച നേരിട്ട ബോളിവുഡിന്‍റെയും തിരിച്ചുവരവായിരുന്നു സ്പൈ – ആക്ഷൻ ത്രില്ലർ ചിത്രമായ പഠാന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി കടന്ന ചിത്രം ഇപ്പോഴും മുന്നേറി കൊണ്ടിരിക്കുകയാണ്. 1000 കോടി ക്ലബ്ബ് നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ സിനിമയാണ് പഠാന്‍.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്