Connect with us

INTERVIEW

കണ്ണന്താനത്തെ ട്രോളിയത് പിടിച്ചില്ല; സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം: നജിം കോയ

, 10:33 pm

ജ്യോതിസ് മേരി ജോണ്‍

കളിയുടെ രണ്ടാം ടീസറിന് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. എന്നാല്‍ ആ രംഗങ്ങള്‍ ഞാന്‍ സിനിമയിലുള്‍പ്പെടുത്തിയില്ല. അത് പുറത്തിറങ്ങിയപ്പോള്‍ ചിത്രത്തിനെ അത് നെഗറ്റീവ് ആയി ബാധിക്കുമോ എന്ന പേടിയിലായിരുന്നു ഞാന്‍.

പുതുമുഖങ്ങളെ താരങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി അപൂര്‍വ്വരാഗങ്ങളുടെയും ഫ്രൈഡയുടെയും തിരക്കഥാകൃത്തായ നജിം കോയ ആദ്യമായി സംവിധാനം ചെയ്ത സിനിമ കളി തീയേറ്ററുകളില്‍ നല്ല പ്രതികരണം നേടി മുന്നേറുകയാണ്. അതിനിടയില്‍ സംവിധായകന്‍ തന്റെ സിനിമയെപ്പറ്റി സൗത്ത് ലൈവിനോട് മനസ്സു തുറക്കുന്നു.

സിനിമയിലേക്കുള്ള കടന്ന് വരവ്

സിനിമാമോഹിയായ ഒരു ചെറുപ്പക്കാരനായിരുന്നു ഞാന്‍. അങ്ങനെയിരിക്കെ ഒരു തിരക്കഥ തയ്യാറാക്കി സിബി മലയില്‍ സാറിനെ സമീപിച്ചു. അദ്ദേഹത്തിന് അതിഷ്ടമായി. എന്നാല്‍ 2004 ലായിരുന്നു അത്. എന്നാല്‍ പിന്നെയും ആറുവര്‍ഷങ്ങള്‍ക്കൂടി ആ തിരക്കഥ സിനിമയാകുന്നത് കാത്തിരിയ്‌ക്കേണ്ടി വന്നു. അതിനിടയില്‍ ഫ്്ളാഷ് എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. അതിനു ശേഷം 2012ല്‍ ഫ്രൈഡേ,2015ല്‍ ലുക്കാ ചുപ്പി , ടു കണ്‍ട്രീസ് എന്നിങ്ങനെ ചിത്രങ്ങള്‍ ചെയ്തു.

കളി എന്ന പുതുമുഖ ചിത്രം അടയാളപ്പെടുത്തുന്നത് ?

മലയാള സിനിമ താരാധിപത്യം നിലനിന്നു വന്ന ഒരു മേഖലയാണ്. സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കു മാത്രമേ റിവ്യു ഉണ്ടാകുകയുള്ളു. അതിനെ ആളു കേറുകയുള്ളു എന്നൊക്കെയായിരുന്നു ഇവിടുത്തെ ശൈലി. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ് സൂപ്പര്‍ സ്റ്റാര്‍ എന്ന ഇമേജ് കണക്കാക്കി ആദ്യ ദിവസത്തെ കളക്ഷന്‍ മെച്ചപ്പെടുമായിരിക്കും. രണ്ടാം ദിവസം തൊട്ട് ആളു കയറണമെങ്കില്‍ പടം നന്നാവണം. എന്നാല്‍ ഇപ്പോള്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. പുതിയ തലമുറയില്‍ പെട്ടവര്‍ ചെയ്യുന്ന പുതുമുഖങ്ങള്‍ വേഷമിടുന്ന ചിത്രങ്ങള്‍ സ്വീകരിക്കാന്‍ ഇപ്പോള്‍ ജനം തയ്യാറെന്ന് തെളിയിയുകയാണ്.

പണ്ട് വലിയ സംവിധായകര്‍, വമ്പന്‍ എഴുത്തുകാര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കേ കാണികളുണ്ടായിരുന്നുള്ളു എന്ന സ്റ്റേജ് മാറി. പിന്നെ വലിയ സംവിധായകരാണോ എന്നു നോക്കിയെ താരങ്ങള്‍ ഡേറ്റ് കൊടുക്കുമായിരുന്നുള്ളു. നല്ല എക്‌സ്പീരിയന്‍സുള്ള അസിസ്റ്റന്റ് ഡയറക്ടറെ മാത്രമേ ഡയറക്ടറാവുകയുള്ളു. അത്തരം കീഴ്വഴക്കങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുന്നു.

അല്‍ഫോണ്‍സ് കണന്താനത്തിന്റെ വാക്കുകളെ ട്രോളിയ ടീസറിനു പിന്നില്‍

എന്റെ രോഷമായിരുന്നു അത്. ഇവരെന്താണ് ഇവിടെ ചെയ്യുന്നത്. ഇപ്പോള്‍ പെട്രോളിന് 80 രൂപയായി. പാകിസ്ഥാനില്‍ 50 രൂപയ്ക്ക് താഴെയാണ് വില. ബംഗ്ലാദേശിലും അങ്ങനെ തന്നെ . ഇതിനെതിരെ നമ്മളെന്താണ് പ്രതികരിക്കാത്തത്. വലിയ തലയുള്ള ആള്‍ക്കാരൊക്കെ വന്ന് വരട്ടുന്യായങ്ങള്‍ പറയുകയാണ്. കണ്ണന്താനം കക്കൂസ് പണിയാന്‍ വേണ്ടിയാണ് പെട്രോള്‍ വില കൂട്ടിയതെന്ന് ന്യായീകരിച്ചപ്പോള്‍ സഹിക്കാനായില്ല. അതിനാല്‍ തന്നെ സ്‌ക്രീന്‍ പ്ലേ എഴുതിയപ്പോള്‍ അതു ചേര്‍ത്തു.

കേരളത്തില്‍ കക്കൂസുകള്‍ക്ക് പഞ്ഞമുണ്ടോ. എന്തിനാണ് അത് കേരളത്തിന്റെ പുറത്ത് ചുമത്തുന്നത്. മണ്ടന്‍മാരോട് സംസാരിക്കുന്നതു പോലെയാണ് ആ വാക്കുകള്‍ എനിയ്ക്കു തോന്നിയത്. അത് തെറ്റാണ്. ആ രംഗം സിനിമയില്‍ ഞാന്‍ ചേര്‍ത്തില്ല. ആ രംഗത്തില്‍ അങ്ങനെയൊരു സംഭവം അവതരിപ്പിച്ചെന്ന് വച്ച് എന്റെ സിനിമയെ മുഴുവന്‍ ആ കണ്ണിലുടെ കാണുന്ന അവസ്ഥയുണ്ടായി.

KALY കളി​ Teaser

KALY കളി Teaser 1

Posted by August Cinema on Tuesday, 23 January 2018

‘കളി’യിലെ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍

ചിത്രം സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ ചെന്നപ്പോള്‍ അവര്‍ ധാരാളം കട്ടുകള്‍ ചിത്രത്തില്‍ നിര്‍ദ്ദേശിച്ചു. അത് ചെയ്തില്ലെങ്കില്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു എന്ത് മാനദണ്ഡമനുസരിച്ചാണ് ചിത്രത്തിന് എ നല്‍കുന്നതെന്ന് . ഞാന്‍ ആ ചിത്രത്തില്‍ അതിനുള്ള ഒരു കാരണവും കണ്ടില്ല. എന്റെ ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ താറുമാറാക്കുന്ന അവസ്ഥയിലാണ് കട്ടു പറഞ്ഞത്. ഞാന്‍ മറ്റൊരു തരത്തില്‍ കട്ടുചെയ്തു കൊടുത്തു ചിത്രത്തിന് കുഴപ്പം വരാത്ത തരത്തില്‍ തന്നെ . പിന്നെ അവര്‍ക്കൊന്നും പറയാന്‍ സാധിച്ചില്ല. ആവശ്യപ്പെട്ട യു സര്‍ട്ടിഫിക്കറ്റ് തന്നെ നല്‍കി.’

പല ചിത്രങ്ങളിലും അനാവശ്യമായ ഇടപെടലുകള്‍ സെന്‍സര്‍ ബോര്‍ഡ് നടത്തുന്നതായി ആരോപണങ്ങള്‍ വളരെ മുമ്പ് തന്നെയുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് അവരുടെ പ്രശ്‌നം ?

ആദ്യമായി വിലയിരുത്തേണ്ട കാര്യം സെന്‍സര്‍ ബോര്‍ഡിലിരിക്കുന്നവര്‍ക്ക് ഈ ചിത്രങ്ങളൊക്കെ സര്‍ട്ടിഫൈ ചെയ്യാനുള്ള യോഗ്യതയുണ്ടോ എന്നാണ്. ഇല്ല എന്നത് പകല്‍ പോലെ സത്യമാണ്. ഇവരൊക്കെ ഇന്ത്യന്‍ സിനിമയ്ക്ക് എന്ത് സംഭാവന നല്‍കിയിട്ടുള്ളത്. സിനിമയെടുക്കുന്നതിന്റെ കഷ്ടപ്പാട് ഇവര്‍ക്ക് അറിയുമോ. അതും ഇല്ല .എന്താണ് അവരുടെ അക്കാദമിക് യോഗ്യത.

അതാത് സര്‍ക്കാരുകള്‍ അധികാരത്തിലേറുന്ന സമയത്ത് അവര്‍ക്ക് താല്‍പര്യമുള്ളവരെ സെന്‍സര്‍ ബോര്‍ഡില്‍ പിടിച്ചിരുത്തുന്നു. ജീവിതത്തില്‍ ഒന്നുമാകാതെ പോയതിന്റെ വിഷമം അവര്‍ മറ്റുള്ളവരുടെ മുകളില്‍ തീര്‍ക്കുകയാണ്.അവര്‍ക്ക് പറ്റാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ വിഷമമാണ്. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. ഇവന്‍ സിനിമ ചെയ്താല്‍ ഇന്ന പ്രശ്‌നങ്ങളുണ്ടാകുമെന്ന മുന്‍വിധിയാണ് അവര്‍ക്ക്.

ധാരാളം ഹ്രസ്വചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്, മൊബൈലില്‍ വരെ സിനിമ ചെയ്യാനുള്ള നൂതന സങ്കേതങ്ങളും ലഭ്യമാണ്

മൊബൈലില്‍ വരെ സിനിമയെടുക്കാവുന്ന ഒരു കാലഘട്ടമാണിത് എന്നാല്‍ ഞാന്‍ അതിനോട് യോജിക്കുന്ന ഒരാളല്ല. അതു കാണുമ്പോള്‍ പഠിക്കുന്ന കുട്ടികളെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കുന്നതു പോലെയാണ് തോന്നുന്നത്. അടുത്തകാലത്ത് കെ ആര്‍ നാരായണന്റെ പേരിലുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. അപ്പോഴാണറിയുന്നത് അവിടുത്തെ ഡയറക്ഷന്‍ കോഴ്‌സിനുള്ള അക്കാദമിക് യോഗ്യത പ്ലസ് ടുവാണെന്ന്. ഞാന്‍ അവരോട് പറഞ്ഞു അത് ഡിഗ്രിയായെങ്കിലും ഉയര്‍ത്തണമെന്ന്. കാരണം മറ്റൊന്നുമല്ല ആദ്യം അനുഭവങ്ങളുണ്ടാകണം.

ജീവിതം എന്താണെന്നറിയണം. ഒരാളുടെ മനസ് എന്താണ് , അയാളുടെ പ്രശ്‌നങ്ങള്‍ എന്താണ് ഇതൊക്കെ മിനിമം അറിയാനുള്ള ഒരു അനുഭവ സമ്പത്ത് വേണം. ഇതൊന്നുമില്ലാതെ അത് കലയില്‍ എങ്ങനെ അവതരിപ്പിക്കും. സിനിമ ഒരു കുഞ്ഞുകളിയല്ലെന്നാണ് ആദ്യം മനസിലാക്കേണ്ടത്. കേവലം സിനിമയെടുക്കുക കാശുണ്ടാക്കുക പ്രശസ്തരാവുക എന്നതിലുപരി നമുക്ക് എന്താണ് പറയാനുള്ളത് എന്നത് വളരെ പ്രധാനം തന്നെയാണ്.

പുതുമുഖസിനിമകള്‍ നേരിടുന്ന  പ്രശ്‌നങ്ങള്‍?

ഞാനൊരു പാട് സിനിമകള്‍ എഴുതിയിട്ടുണ്ട്. അതിലെല്ലാം അഭിനയിച്ച നായകന്മാരുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന ആളുമാണ്. എന്റെ സിനിമ ഇവരെയൊക്കെ വച്ച് ചെയ്യാമായിരുന്നു. എന്നാല്‍ കഥകള്‍ക്ക് വലിപ്പം കൂടുതലായിരുന്നു. ക്യാന്‍വാസ് വലുതായിരുന്നു, പ്രൊഡക്ഷന്‍ കോസ്റ്റും അതു പോലെ തന്നെ. എന്നെ വിശ്വസമര്‍പ്പിച്ച ഒരു നിര്‍മ്മാതാവ് വേണമായിരുന്നു. എനിയ്ക്ക് എന്നിലുള്ള സംശയമാണ് ഈ കൊച്ചു ചിത്രത്തിന് കാരണമായത്. അത് ഒരു പരിധി വരെ വിജയിച്ചെന്നാണ് എന്റെ വിശ്വാസം.

പുതുമുഖ സിനിമകള്‍ക്ക് പിന്തുണ നല്‍കേണ്ടത് പ്രേക്ഷകര്‍ മാത്രമാണോ

അല്ല, തീയേറ്ററുടമകള്‍ തന്നെ പുതു ചിത്രങ്ങള്‍ക്ക് ഒരിടം നല്‍കണമെന്ന തോന്നല്‍ അവരിലാണ് ഉണ്ടാകേണ്ടത്. ഇവിടെ അത്യാവശ്യം നല്ല സിനിമകളൊക്കെ 25 ദിനങ്ങളൊക്കെ ഓടേണ്ടതാണ്. എന്നാല്‍ എന്താണ് സംഭവിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് നിലനില്‍ക്കണമെങ്കില്‍ തീര്‍ച്ചയായും തീയേറ്ററുടമകള്‍ സഹകരിച്ചേ മതിയാകൂ. കളക്ഷന്റെ കാര്യത്തിലും വ്യാപക തിരിമറിയാണ് നടക്കുന്നത്. അക്കാര്യത്തില്‍ ഗണേഷ് പറഞ്ഞതാണ് ശരി തീയേറ്റര്‍ സംവിധാനം ഓണ്‍ലൈനാക്കണം.

 

 

 

 

 

 

Don’t Miss

FILM NEWS5 hours ago

പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ?

അമരം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ ആ കുറവ് പേരന്‍പിലൂടെ താരം നികത്തുമെന്നാണ് വിമര്‍ശകരുടെയും ആരാധകരുടെയും വിശ്വാസം. പേരന്‍പിലെ...

KERALA5 hours ago

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍. ഇതാണ് ഷെഫിന്‍ ജഹാനും സൈനബയും ലക്ഷ്യമിടുന്നതെന്നും അശോകന്‍ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ...

CRICKET5 hours ago

ദക്ഷിണാഫ്രിക്കയേ തേടി ആശ്വാസവാര്‍ത്ത, പിന്നാലെ തിരിച്ചടിയും

ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കില്‍ നിന്ന് മോചിതരായി എബി ഡിവില്ലിയേഴ്‌സും, ക്വിന്റണ്‍ ഡി കോക്കും തിരിച്ചെത്തും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് കളിക്കുന്ന കാര്യത്തില്‍...

KERALA6 hours ago

യുവതിക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം ജില്ലയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറ വളവിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23)...

FILM NEWS6 hours ago

സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സൂപ്പര്‍ താരങ്ങളുടെ മക്കള്‍ മലയാള സിനിമയില്‍ തരംഗമായി മാറുകയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ജയറാമിന്റെ മകന്‍ കാളിദാസും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുംമമ്മൂട്ടിയുടെ മകന്‍...

FILM NEWS6 hours ago

മമ്മൂട്ടിയുടെ പുതിയ ചിത്രം മാര്‍ച്ച് 3ന് ആലപ്പുഴയില്‍

സേതു തിരക്കഥയും സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം മാര്‍ച്ച് 3ന് ആലപ്പുഴയില്‍ ആരംഭിക്കും. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...

FOOTBALL6 hours ago

ടിക്കറ്റ് മേടിക്കാന്‍ അഭ്യര്‍ഥിച്ച് ഹ്യൂമേട്ടന്‍

ചെ്‌ന്നൈയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ചങ്കിടിപ്പോടെയല്ലാതെ ഒരു ആരാധകനും ആ മത്സരം കാണാന്‍ കഴിയില്ല. ഡു ഓര്‍ ഡൈ മാച്ചാണ് നടക്കാന്‍ പോകുന്നത്. ഒരു സമനിലപോലും പ്ലേ ഓഫ്...

NATIONAL6 hours ago

ശസ്ത്രക്രിയെ തുടര്‍ന്ന് 56 കാരനു തുടിക്കുന്ന രണ്ടു ഹൃദയം ലഭിച്ചു

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ 56 കാരനു ശസ്ത്രക്രിയെ തുടര്‍ന്ന് രണ്ടു ഹൃദയം ലഭിച്ചു. പഴയ ഹൃദയം നീക്കം ചെയാതെ തന്നെ പുതിയ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനമാണ്...

FOOTBALL7 hours ago

അവസാന ഹോം മാച്ച് ; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ബ്ലാസ്‌റ്റേഴ്‌സ്

മറ്റു ടീമുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ അസൂയയോടെ നോക്കിയിരുന്നത് ഒരേ ഒരു കാരണത്താലാണ്. അതെ മഞ്ഞപ്പടയുടെ ആരാധകര്‍ തന്നെ. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും ഗ്യാലറിയില്‍ കട്ട സപ്പോര്‍ട്ടുമായി ബ്ലാസ്‌റ്റേഴ്‌സ്...

FILM NEWS7 hours ago

‘നീരാളി’യുടെ റിലീസ് തീയതി പുറത്ത്

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 3ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 36 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തികരിച്ചതായി ഫേസ്ബുക്കിലൂടെ...