ഈ കഥ കണ്ടപ്പോള്‍ തന്നെ ശ്രീനിയേട്ടന്‍ അഭിപ്രായം പറഞ്ഞിരുന്നു...'വേദ' ഫുള്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ്: നിര്‍മ്മാതാവ് റുവിന്‍ വിശ്വം

എങ്ങനെയാണ് ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ എന്ന സിനിമയിലേക്ക് എത്തുന്നത്?

ഞങ്ങളുടെ കമ്പനി നിര്‍മ്മിക്കുന്ന ഫ്‌ളാറ്റിന്റെ അഡ്വെടൈസ്‌മെന്റ് ചെയ്യാനായിട്ട് വന്ന സംവിധായകനായിരുന്നു പ്രഗേഷ് സുകുമാരന്‍. പുള്ളീടെ കൈയ്യില്‍ ഒരു സിനിമയുണ്ട്. സിനിമ ചെയ്യാന്‍ ആഗ്രഹമായിട്ട് നടക്കുന്ന ഒരാളായിരുന്നു. പുള്ളി സിനിമയുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്തതാണ് പുള്ളിയെ. സിനിമ എത്തിയപ്പോള്‍ മനസിലായി നല്ലൊരു പടമാണെന്ന്. സിനിമ കണ്ടിറങ്ങിയവര്‍ എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്.

ലവ്ഫുള്ളി യുവേഴ്‌സ് വേദ എന്ന സിനിമയ്ക്ക് മലയാളത്തിലെ മറ്റ് ക്യാമ്പസ് ചിത്രങ്ങളില്‍ നിന്നും എത്രത്തോളം പുതുമയുണ്ട്?

എല്ലാവരും ക്യാമ്പസ് സിനിമ എന്ന് പറയുമ്പോള്‍ എല്ലാവരും രാഷ്ട്രീയം, പ്രണയം ഒക്കെ മാത്രമേ കാണുകയുള്ളു. ഒരു സൗഹൃദം അതിലുണ്ട്. അങ്ങനൊരു സിനിമ ഞാന്‍ കണ്ടിട്ടില്ല. ഈ കഥ കണ്ടപ്പോള്‍ തന്നെ ശ്രീനിയേട്ടന്‍ (ശ്രീനിവാസന്‍) പറഞ്ഞത്, ഇപ്പോഴുള്ള കോളേജ് സ്‌റ്റോറികളില്‍ നിന്നും, ഇതുവരെ വരാത്ത കുറച്ച് ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ്. സൗഹൃദമാണ് ഇതിലെ യഥാര്‍ത്ഥ ഘടകം. പക്ഷെ എല്ലാ കോളേജ് സ്റ്റോറികളും പോലെ തന്നെ രാഷ്ട്രീയമുണ്ട്, പ്രണയമുണ്ട് എല്ലാമുണ്ട്. എങ്കില്‍ പോലും ഇതില്‍ ഏറ്റവും കൂടുതല്‍ മുന്‍തൂക്കം കൊടുക്കത് സൗഹൃദത്തിനാണ്. പക്ഷെ എല്ലാ ക്യമ്പസ് സ്റ്റോറിയും ആദ്യം കാണുമ്പോഴുള്ള ഫീല്‍ ഉണ്ടല്ലോ, ആ ഒരു നൊസ്റ്റാള്‍ജിയയാണ് ഇതില്‍ ഏറ്റവും വലിയ കാര്യം.

രജിഷ വിജയന്‍, ശ്രീനാഥ് ഭാസി, വെങ്കടേഷ്, ഗൗതം മേനോന്‍ തുടങ്ങി വലിയ താരനിര തന്നെ ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്. എങ്ങനെയായിരുന്നു സിനിമയുടെ കാസ്റ്റിംഗ്?

ശരിക്കും കാസ്റ്റിംഗ് നടത്തിയത് ഛായാഗ്രഹകനാണ്. ടോബിന്‍ തോമസ് ആണ് എല്ലാവരെയും സെലക്ട് ചെയ്തത്. സംവിധായകന് ഒരു ഐഡിയ ഉണ്ടായിരുന്നു ആരൊക്കെ വേണം എന്നതിനെ കുറിച്ച്. എങ്കില്‍ പോലും കുറച്ച് കൂടി കാസ്റ്റിംഗ് എളുപ്പമാക്കി തന്നത് ഞങ്ങളുടെ ഡിഒപിയാണ്. വേറെ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. കഥ പറഞ്ഞപ്പോള്‍ തന്നെ എല്ലാവരും നന്നായിട്ട് സഹകരിച്ചു. അത് അനുസരിച്ച് തന്നെ അവര്‍ ഡേറ്റും തന്നു.

ഏത് അഭിനേതാവിനെ കണ്‍വിന്‍സ് ചെയ്യാനായിരുന്നു ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത്?

ആരെയും കണ്‍വിന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ടിയില്ല. എല്ലാവരും വന്നു. ഗൗതം സാര്‍ വരെ ഞങ്ങളുടെ കൂടെ എന്‍ജോയ് ചെയ്തു എന്നതാണ്. ഗൗതം സര്‍ മൂന്ന് ദിവസമേ ഉണ്ടായിരുന്നുള്ളു. നമ്മള്‍ എല്ലാവരും കോളേജില്‍ പഠിക്കുന്നത് പോലെയായിരുന്നു. ശ്രീനാഥ് ഭാസിയൊക്കെ സെറ്റില്‍ വന്നിട്ട് പോവില്ല എന്നതാണ്. ഒറ്റ ഷെഡ്യൂളില്‍ പുള്ളീടെ തീര്‍ത്തപ്പോഴും, അവസാന ദിവസം ഷൂട്ട് ഇല്ലാതിരുന്നിട്ട് പോലും പുള്ളി വെറുതെ സെറ്റില്‍ ഉണ്ടായിരുന്നു. എല്ലാവരും ഭയങ്കര ഹാപ്പി ആയിട്ടാണ് അഭിനയിച്ചത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഒരുപാട് ഉണ്ടായിരുന്നു. അതാണ് ഇതില്‍ ഏറ്റവും വലിയ ടാസ്‌ക്. രണ്ട് കാര്യങ്ങള്‍ ആയിരുന്നു ഇതില്‍ ഏറ്റവും വലിയ ബുദ്ധിമുട്ട്. കേരള വര്‍മ്മയില്‍ ഷൂട്ട് ചെയ്യണം എന്നായിരുന്നു നിര്‍ബന്ധം, അതിന് കോളേജ് കിട്ടുക എന്നുള്ളത് ഒരു ടാസ്‌ക്. രണ്ടാമത്തേത് കോളേജ് ഷൂട്ട് കഴിയുന്നത് വരെ നിലനിലര്‍ത്തി കൊണ്ടു പോകണം എന്നത്. പക്ഷെ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. 90 ശതമാനം ഷൂട്ടും കേരള വര്‍മ്മയില്ല തന്നെയായിരുന്നു. കോളേജിലെ പിള്ളേര്‍ ഒക്കെ ഭയങ്കര സഹകരണമായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച, അതായത് ഫെബ്രുവരി 24ന് 9 മലയാള സിനിമകളാണ് തിയേറ്ററുകളില്‍ എത്തിയത്. 9 സിനിമകള്‍ ഒന്നിച്ച് തിയേറ്ററില്‍ എത്തിയതിനെ കൂട്ട ആത്മഹത്യ എന്നാണ് ഒരു നിര്‍മ്മാതാവ് വിശേഷിപ്പിച്ചത്. ഇതില്‍ എന്താണ് അഭിപ്രായം?

ഇത്രയും ബുദ്ധിമുട്ടി ഒരു സിനിമ ഉണ്ടാക്കിയിട്ട്, അത് ഒരു ദിവസം തന്നെ റിലീസ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ നല്ല സിനിമയാണെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകും. അതുകൊണ്ടായിരിക്കും പുള്ളി അങ്ങനെയൊക്കെ വിശേഷിപ്പിച്ചത്. പക്ഷെ അത് സത്യമാണെന്ന് ആണ് എനിക്കും തോന്നിയിട്ടുള്ളത്. ഞങ്ങളുടെ സിനിമയും അന്ന് റിലീസ് ചെയ്തിരുന്നെങ്കില്‍ ശ്രദ്ധിക്കപ്പെടണമെന്നില്ല.

ഒ.ടി.ടിയില്‍ വരുമ്പോള്‍ കാണാം എന്ന് വിചാരിച്ച് ഇരിക്കുന്നവരോട്?

ഒരിക്കലും ഒരു സിനിമയും ഒ.ടി.ടി കാണാം എന്ന് വിചാരിച്ച് ഇരിക്കരുത്. കുറേയാളുകളുടെ ഒരു പ്രയത്‌നമാണ് ഒരു സിനിമ. എത്രയാളുകളുടെ ബുദ്ധിമുട്ടാണ് ഒരു സിനിമ എന്നത് കൂടി നമ്മള്‍ മനസിലാക്കണം. എന്നാല്‍ മാത്രമേ ഒരു സിനിമ വിജയിക്കുകയുള്ളു.

റിലീസിന് മുമ്പ് തന്നെ റിവ്യൂ ഇട്ട് സിനിമയെ നശിപ്പിക്കുന്നൊരു പ്രവണത ഇന്ന് കാണാനാവും. ഇന്‍കേസ് ലവ്ഫുള്ളി യുവേഴ്സ് വേദയ്ക്ക് നേരെ ഇങ്ങനെയൊരു അക്രമണം നടന്നാല്‍ എങ്ങനെയാവും പ്രതികരിക്കുക?

നെഗറ്റീവ് റിവ്യു ഇടുന്ന ആളുകള്‍ അവരുടെ റീച്ച് കൂട്ടാനാണ് ഇത് ഇടുന്നത്. നെഗറ്റീവ് പറയുന്നവര്‍ക്ക് റീച്ച് കൂടുതല്‍ ആയിരിക്കും. ആളുകള്‍ ശ്രദ്ധിക്കും. നെഗറ്റീവ് പറയുന്ന ആളുകള്‍ ആദ്യം മനസിലാക്കേണ്ട ഒരു കാര്യം അവര്‍ ഒരു സിനിമ പിടിച്ച് നോക്കട്ടെ എന്നാണ്. അവര്‍ ഇതുപോലെ ഒന്ന് വിയര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ആളാണെങ്കില്‍ അവര് നെഗറ്റീവ് റിവ്യൂ ഇടില്ല. പടം അത്രയും മോശം ആണെങ്കില്‍ നെഗറ്റീവ് റിവ്യു ഇടാം. അതും അത്രയും തകര്‍ക്കുന്ന രീതിയില്‍ നെഗറ്റീവ് റിവ്യു ഇടാന്‍ പാടില്ല. ഞാനൊക്കെ രു അഭിപ്രായം പറയുകയാണെങ്കില്‍ ഒരു ആവറേജ് പടം, കുഴപ്പമില്ല എന്നൊക്കെയാണ് പറയുക. അല്ലാതെ പടം കാണരുത്, എന്നൊക്കെ പറഞ്ഞ് ഒരാളെയും തകര്‍ക്കാന്‍ പാടില്ല. എല്ലാവരും പ്രയത്‌നിച്ചാണ് ഇവിടെ വരെ എത്തിയത്. ഒരു ക്യാമറ ഓണ്‍ ചെയ്ത് വച്ച് വളരെ മോശമായി പറയുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്ക് റീച്ച് കൂടും, അതുകൊണ്ടാണ് അവര്‍ ജീവിച്ച് പോകണത്. അത് വളരെ മോശമായ പ്രവണതയാണ്. വേദയ്ക്ക് നേരെ ഇതുവരെ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. അങ്ങനെ വന്നാല്‍ ആ സമയത്ത് എന്ത് തോന്നുന്നുവോ അത് പോലെ പ്രതികരിക്കും.

മലയാള സിനിമയിലും പ്രേക്ഷകരിലും ട്രെന്‍ഡ് മാറ്റം സംഭവിക്കുന്നതായി തോന്നിയിട്ടുണ്ടോ

കൊറോണയ്ക്ക് ശേഷം തമാശപ്പടങ്ങള്‍ക്കാണ് കൂടുതല്‍ പ്രേക്ഷകര്‍. കഥയ്‌ക്കൊന്നും പ്രധാന്യമില്ല. ആളുകള്‍ക്ക് വെറുതെ എന്റര്‍ടൈന്‍ ചെയ്താല്‍ മതി. അങ്ങനെയുള്ള പടങ്ങളാണ് ഇപ്പോള്‍ വിജയിക്കുന്നത് ഒക്കെ. സീരിയസ് പടങ്ങളോടൊന്നും ഒട്ടും താല്‍പര്യമില്ല. വേദ എന്റര്‍ടൈന്‍മെന്റ് ആണ്. തമാശ അല്ല. സീരിയസ് പടങ്ങള്‍ ആണെങ്കില്‍ നല്ലത് പറയില്ല. പല പടങ്ങളും വിജയിക്കാത്തത് ആളുകളുടെ ടേസ്റ്റ് മാറിയതു കൊണ്ടാവും. ഇനി അത് മാറി മാറി വരും.

പ്രേക്ഷകര്‍ പറയുന്നത്‌…

വേദ റിലീസ് ചെയ്ത് രണ്ട് ദിവസം ആകുമ്പോള്‍ തന്നെ കണ്ടവര്‍ എല്ലാവരും പറയുന്നത് നല്ല അഭിപ്രായമാണ്. കണ്ടവര്‍ക്ക് തോന്നിയത് അവര്‍ കോളേജില്‍ പഠിക്കുമ്പോഴുള്ള ഓര്‍മ്മകള്‍ അതില്‍ നിന്നും കിട്ടി. സിനിമ കണ്ടിറങ്ങുമ്പോള്‍ അവര് കോളേജില്‍ പഠിച്ചിറങ്ങുമ്പോ ഉള്ള കാലഘട്ടമാണ് ഓര്‍മ്മ വരുന്നത് എന്നാണ് എല്ലാവരും പറയുന്നത്. ഇനിയും കാണാത്തവര്‍ എന്തായാലും ഈ സിനിമ കാണണം. എല്ലാ തരത്തിലുള്ള പ്രേക്ഷകര്‍ക്കും ഈ സിനിമ കാണാന്‍ പറ്റും. സൗഹൃദത്തിന് മുന്‍തൂക്കം നല്‍കുന്ന സിനിമയാണ്. രാഷ്ട്രീയവും അതില്‍ പ്രദിപാതിക്കുന്നുണ്ട്. ആരും മിസ് ചെയ്യാതെ കാണണം.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍