ഫൈനല്‍ എഡിറ്റ് കണ്ടിട്ട് റസൂല്‍ പൂക്കുട്ടി വിളിച്ചു, അദ്ദേഹത്തിന്റെ അഭിനന്ദനം എനിക്ക് അവാര്‍ഡിന് തുല്ല്യമായിരുന്നു; താക്കോലിന്റെ വിശേഷങ്ങളുമായി ആല്‍ബി

ക്രിസ്ത്യന്‍ പശ്ചാത്തലത്തിലെ ചിത്രമാണ് താക്കോല്‍. അതിനുപരി ഇത് പുരോഹിതന്‍ കേന്ദ്രകഥാപാത്രമായ സിനിമയുമാണ്. ഒരു ക്രൈസ്തവമതവിശ്വാസി എന്ന നിലയില്‍ എനിക്ക് ഉച്ചത്തില്‍ പറയാനാവും- ഈ സിനിമ ക്രൈസ്തവതയുടേയും പൗരോഹിത്യത്തിന്റേയും നന്മയെയാണ് ഉച്ചത്തില്‍ പ്രഖ്യാപിക്കുന്നത്. ദേവാലയത്തിലെ കൂട്ടായ്മകളിലും പുരോഹിതന്മാരോടും ഈ സിനിമ കാണണം എന്നു പറയാനെനിക്ക് ആഗ്രഹമുണ്ട്…
-ആല്‍ബി

മലയാളത്തിലെ മുന്‍നിരക്കാരായ ക്യാമറാമാന്‍മാരില്‍ ഏറ്റവും തിരക്കേറിയവരുടെ പട്ടികയിലാണ് ആല്‍ബി.സ്വതന്ത്രഛായാഗ്രാഹകനായി ഹണീബിയില്‍ തുടങ്ങിയ യാത്ര ഇരുപത്തിരണ്ടോളം സിനിമകളിലൂടെ ഇന്ന് ശുഭരാത്രിയിലും താക്കോലിലും എത്തിനില്‍ക്കുന്നു.സൗബിനും സുരാജും ഒന്നിക്കുന്ന വികൃതി എന്ന സിനിമയുടെ പണിപ്പുരയില്‍നിന്നാണ് ആല്‍ബി സൗത്ത് ലൈവിനോട് താക്കോലിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.ആല്‍ബിക്ക് കഥമനസ്സിലാക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടു.എന്തുപറയുന്നു അതേക്കുറിച്ച്…?സ്‌ക്രിപ്റ്റ് വായിക്കുമ്പോഴും കിരണ്‍ചേട്ടന്‍ സന്ദര്‍ഭങ്ങള്‍ പറഞ്ഞുതരുമ്പോഴും അതിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞെത്തും.അതുതന്നെയായിരിക്കും അദ്ദേഹംഉദ്ദേശിക്കുന്നതും.ഗിമ്മിക്‌സുകള്‍ ഇല്ലാതെ കഥപറഞ്ഞുപോകുന്ന രീതിയാണ് താക്കോലിന്റേത്.എന്നാല്‍ മാറിമാറിവരുന്ന സന്ദര്‍ഭങ്ങള്‍ക്കും ഭാവങ്ങള്‍ക്കും അനുഗുണമായുള്ള ടേക്കിങ്‌സും ഇവിടെ ആവശ്യമായിരുന്നു.ഗോവയിലെ ലോക്കേഷന്‍ ഞങ്ങളെ വല്ലാതെ സഹായിച്ചിട്ടുണ്ട്.സ്ഥലങ്ങള്‍ വലിയ കലാസംവിധാനപരിഷ്‌കാരങ്ങളില്ലാതെതന്നെ ചിത്രീകരിക്കുന്നരീതിയാണ് ഞങ്ങള്‍ പിന്‍തുടര്‍ന്നത്.ഗോവയും പിന്നെ വാഗമണ്ണും പാലയും എല്ലാം അങ്ങിനെയാണ് ഞങ്ങള്‍ ചിത്രീകരിച്ചത്.കളര്‍ടോണുകളും ഭാവങ്ങളും തമ്മിലെ ബന്ധവും എല്ലാം ശ്രദ്ധിച്ചിട്ടുണ്ട്….

താക്കോലിനെക്കുറിച്ച് 
എനിക്ക് ഈ സിനിമ ഭയങ്കര ഇഷ്ടമാ.പടം തീയേറ്ററിലെത്തുന്നത് കാത്തിരിക്കുകയാണ് ഞാനും…ഞാന്‍ ചെയ്തിട്ടുള്ള മറ്റു ചിത്രങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് താക്കോല്‍…എല്ലാം കഴിഞ്ഞപ്പോള്‍ ഒരു പ്രത്യേക ഫീലുണ്ട് ഈ ചിത്രത്തിന്.ഫൈനല്‍ എഡിറ്റുകണ്ടശേഷം റസൂല്‍പൂക്കുട്ടി ഫോണില്‍ സംസാരിച്ചിരുന്നു.നാളുകള്‍ക്കുശേഷം മലയാള സിനിമയില്‍ കഥപറയാന്‍വേണ്ടിയുള്ള ക്യാമറവര്‍ക്ക് കാണുന്നതിപ്പൊഴാ എന്നാ അദ്ദേഹം പറഞ്ഞത്.അതെനിക്ക് ഒരു അവാര്‍ഡിനുതുല്യമായിരുന്നു…സിനിമയുണ്ടാക്കുന്ന ഫീലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് ഓര്‍ക്കണം.

താക്കോലിന്റെ പണിപ്പുരയെക്കുറിച്ച്
പലപ്പോഴും പ്രത്യേക രീതിയിലെ ഷോട്ടുകള്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു…നൂറില്‍പരം അടി ഉയരമുള്ള പള്ളിക്കുമുകളില്‍നിന്നും ഒരു ഷോട്ട് എടുത്തിരുന്നു….താഴേനിന്നും അത് മുകളിലേക്ക് ചലിച്ചെത്തുന്നതായി….പിന്നെ പലപ്പോഴും നീണ്ട ഷോട്ടുകള്‍ ആസൂത്രണം ചെയ്തതും ഇതിന്റെ കഥപറയുന്നതിലെ പ്രത്യേകതതന്നെയാണ്.പിന്നെ സ്വപ്നത്തിലെത്തുന്ന ഒരു സെമിത്തേരി സ്വീക്വന്‍സുണ്ടായിരുന്നു.മഴയും കാറ്റും എല്ലാം സൃഷ്ടിച്ച് അത് പരിമിതികള്‍ക്കുള്ളില്‍നിന്ന് അത് ചെയ്‌തെടുത്തതും ശരിക്കും ത്രില്ലിങ്ങായിരുന്നു.ഈ സിനിമയുടെ പ്രത്യേകതയും വ്യത്യസ്തതയും എല്ലാം അതിന്റെ കഥയെ മുന്‍നിറുത്തിയാണ്.

താക്കോലിന്റെ കഥാലോകം
ത്രില്ലറുകളും കോമഡിചിത്രങ്ങളും എല്ലാം ധാരാളം ചെയ്തിട്ടുണ്ട്.പക്ഷേ ഈ തരത്തിലെ കഥാശൈലിയുള്ള സിനിമ ആദ്യമായിരുന്നു…അതുകൊണ്ടുതന്നെയായിരിക്കും ഇത് എനിക്ക് ഫെയ്‌വറിറ്റ് ആയിത്തീര്‍ന്നതും.ഇതിലെ കഥവികസിക്കുന്ന രീതി വ്യത്യസ്തമാണ്.സാധാരണമായി തുടങ്ങിതുടങ്ങി വന്നിട്ടാണ് പിന്നെ താക്കോല്‍ കിട്ടുന്നതും കഥാലോകം വെളിവാകുന്നതും…അതിന്റെ സ്‌ക്രീന്‍പ്ലേ പ്രത്യേക രീതിയിലുള്ളതാണ്.സംഭാഷണങ്ങള്‍ സാധാരണമാണെങ്കിലും അതിന് ഒരു പ്രത്യേകതയുണ്ട്….കഥാപാത്രങ്ങള്‍തമ്മിലുള്ള ബന്ധത്തിനുമുണ്ട് ആ പ്രത്യേകത….

ക്രൈസ്തവമായ കഥാലോകം.
ക്രിസ്ത്യന്‍ പശ്ചാത്തലത്തിലെ ചിത്രമാണ് താക്കോല്‍.അതിനുപരി ഇത് പുരോഹിതന്‍ കേന്ദ്രകഥാപാത്രമായ സിനിമയുമാണ്.ഒരു ക്രൈസ്തവമതവിശ്വാസി എന്ന നിലയില്‍ എനിക്ക് ഉച്ചത്തില്‍ പറയാനാവും- ഈ സിനിമ ക്രൈസ്തവതയുടേയും പൗരോഹിത്യത്തിന്റേയും നന്മയെയാണ് ഉച്ചത്തില്‍ പ്രഖ്യാപിക്കുന്നത്.ദേവാലയത്തിലെ കൂട്ടായ്മകളിലും പുരോഹിതന്മാരോടും ഈ സിനിമ കാണണം എന്നു പറയാനെനിക്ക് ആഗ്രഹമുണ്ട്..

തയ്യാറാക്കിയത്: സുരേഷ്‌നായര്‍

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ